ഒമാന്‍ ടിക്കറ്റുകളുടെ ക്യാന്‍സലേഷന്‍ നിരക്ക് ഒഴിവാക്കാന്‍ ഗോഎയര്‍ തീരുമാനം

ഒമാന്‍ ടിക്കറ്റുകളുടെ ക്യാന്‍സലേഷന്‍ നിരക്ക് ഒഴിവാക്കാന്‍ ഗോഎയര്‍ തീരുമാനം

ദുഃഖാചരണം കണക്കിലെടുത്താണ് നടപടി

മസ്‌കറ്റ്: മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഒമാന്‍ വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര റദ്ദ് ചെയ്യുന്നതിനും പുനര്‍നിശ്ചയിക്കുന്നതിനുമുള്ള ക്യാന്‍സലേഷന്‍, റീഷെഡ്യൂളിംഗ് നിരക്കുകള്‍ ഒഴിവാക്കാന്‍ ഗോഎയര്‍ തീരുമാനം.

മൂന്നുദിവസത്തെ ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാലാണ് ജനുവരി 14 വരെ ഒമാന്‍ വിമാനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ക്യാന്‍സലേഷന്‍, റീഷെഡ്യൂളിംഗ് നിരക്കുകള്‍ വേണ്ടെന്നുവെക്കാന്‍ ഗോഎയര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡെല്‍ഹി, മുംബൈ, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി ദിവസവും മൂന്ന് സര്‍വീസുകളാണ് ഒമാനിലേക്ക് ഗള്‍ഫ് എയര്‍ നടത്തുന്നത്. ഒമാനില്‍ നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന മുഴുവന്‍ ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ക്കും തീരുമാനം ബാധകമാണെന്ന് കമ്പനി അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യയിലും ഇന്നലെ ഒരുദിവസത്തെ ദുഃഖാചരണം നടത്തി.

Comments

comments

Categories: Arabia