ആകര്‍ഷകമായ യാത്ര നിരക്കുമായി എത്തിഹാദ് എയര്‍വെയ്സ്

ആകര്‍ഷകമായ യാത്ര നിരക്കുമായി എത്തിഹാദ് എയര്‍വെയ്സ്

കൊച്ചി: എത്തിഹാദ് എയര്‍വെയ്സ് കര്‍ഷകമായ യാത്രാ നിരക്കുകള്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ പോയി വരാം, വെറും 42,914 രൂപ മുടക്കില്‍. അതും രണ്ട് രാത്രി അബുദാബിയില്‍ തങ്ങിയശേഷം. യുഎഇയുടെ ദേശീയ വിമാനകമ്പനിയായ എത്തിഹാദാണ് ഇത്തരമൊരു ആകര്‍ഷകമായ യാത്ര ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 24 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ജനുവരി 20നും ജൂണ്‍ 30നും ഇടയില്‍ ഈ യാത്ര അനുകൂല്യം ഉപയോഗിക്കാം.

ഇക്കണോമി ക്ലാസില്‍ അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്ക് 55,181 രൂപയും പാരീസിലേക്ക് 43,911 രൂപയും മാത്രമാണ് എത്തിഹാദ് എയര്‍വെയ്സ് ഈടാക്കുന്നത്. അബുദാബിയില്‍ രണ്ട് ദിവസം ചെലവിടാനുള്ള അവസരം മാര്‍ച്ച് ഒന്ന് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ലഭിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കൊത്ത, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് എത്തിഹാദ് വിമാന സര്‍വീസ് നടത്തുന്നുണ്ട്. വിദേശത്തേക്കും അവിടേക്കുള്ള ഇക്കണോമി ടിക്കറ്റ് നിരക്കുകളും (ബ്രാക്കറ്റില്‍) ഇങ്ങനെയാണ്. ന്യൂയോര്‍ക്ക് (55,181 രൂപ), ചിക്കാഗോ (67,372 രൂപ), വാഷിംഗ്ടണ്‍ (72,958 രൂപ). പാരീസ്(43,911 രൂപ), ലണ്ടന്‍ (44,875 രൂപ), ആംസ്റ്റര്‍ഡാം (47,469 രൂപ), ഫ്രാങ്ക്ഫുര്‍ട്ട് (47,450 രൂപ), റോം (45,220 രൂപ).

Comments

comments

Categories: FK News