ചെറിയ ബജാജ് ഡോമിനര്‍ വരുന്നു

ചെറിയ ബജാജ് ഡോമിനര്‍ വരുന്നു

കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി എന്‍ജിന്‍ ചെറിയ ഡോമിനറിന് നല്‍കിയേക്കും

ന്യൂഡെല്‍ഹി: ബജാജ് ഡോമിനര്‍ മോട്ടോര്‍സൈക്കിളിന്റെ ചെറിയ വേര്‍ഷന്‍ വൈകാതെ വിപണിയിലെത്തും. പള്‍സര്‍, ഡിസ്‌കവര്‍ നിര പോലെ ഡോമിനര്‍ ബ്രാന്‍ഡില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ബജാജ് ഓട്ടോയുടെ തീരുമാനമെന്ന് തോന്നുന്നു. ബജാജ് ഡോമിനര്‍ 400 (373.3 സിസി) എന്ന പ്രീമിയം മോട്ടോര്‍സൈക്കിളിന് 1.63 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അതുകൊണ്ടുതന്നെ ചെറിയ ഡോമിനറിന് സാധ്യതയുണ്ട്. ഒരുപക്ഷേ 250 സിസി ഡോമിനര്‍ വിപണിയിലെത്തിയേക്കും.

ചെറിയ ബജാജ് ഡോമിനര്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. വണ്ണം കുറഞ്ഞ ടയറുകളും വ്യത്യസ്തമായ ചക്രങ്ങളുമാണ് ഈ മോട്ടോര്‍സൈക്കിളില്‍ കാണാനാകുന്നത്. ഡിസ്‌ക് ബ്രേക്കുകള്‍ വളരെ ചെറുതാണ്. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിൡ കാണുന്നതുപോലെയല്ല ചെയിന്‍ കവര്‍. മുന്നിലെ യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍ ഉള്‍പ്പെടെ ബാക്കി എല്ലാ സൈക്കിള്‍ പാര്‍ട്ടുകളും ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളില്‍ കാണുന്നത് പോലെയാണ്.

കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 250 സിസി എന്‍ജിന്‍ ചെറിയ ഡോമിനറിന് നല്‍കിയേക്കും. ചെറിയ ശേഷിയുള്ള എന്‍ജിന്‍ സഹിതം ചെറിയ ഡോമിനര്‍ വരുന്നതോടെ പള്‍സര്‍ ആര്‍എസ് 200, ഡോമിനര്‍ 400 ബൈക്കുകള്‍ക്കിടയിലെ വലിയ വിടവ് നികത്താന്‍ ബജാജിന് കഴിയും. ഡോമിനര്‍ 250 വിപണിയിലെത്തിക്കുന്നതോടെ, ഡോമിനര്‍ ബ്രാന്‍ഡിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഡോമിനര്‍ എന്ന ബ്രാന്‍ഡ് കൂടുതല്‍ ശക്തമാകും.

ചിത്രം ബജാജ് ഡോമിനര്‍ 400

Comments

comments

Categories: Auto