ബാബുലാല്‍ മറാണ്ടി ബിജെപിയിലേക്കെന്ന് സൂചന

ബാബുലാല്‍ മറാണ്ടി ബിജെപിയിലേക്കെന്ന് സൂചന

ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ മറാണ്ടി നിഷേധിച്ചിട്ടില്ല

റാഞ്ചി: മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക (ജെവിഎം-പി) പ്രസിഡന്റുമായ ബാബുലാല്‍ മറാണ്ടി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേരാന്‍ ഒരുങ്ങുന്നുവെന്ന് സൂചന.അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അപമാനകരമായ തോല്‍വി നേരിട്ടതിനുശേഷം, രാഷ്ട്രീയ രൂപാന്തരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി പൊതുവെ വാര്‍ത്തകള്‍ വന്നിരുന്നു. മറാണ്ടി ബിജെപിയിലേക്ക് എത്തുന്നതിന്റെ സൂചനകളായിരുന്നിരിക്കാം ആ വാര്‍ത്തകള്‍. ഗോത്രേതരനായ രഘുബാര്‍ ദാസിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കിയതിന് ബിജെപി കനത്ത വില നല്‍കിയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ആദിവാസി മേഖലകളിലെ ഭൂരിപക്ഷം സീറ്റുകളും ഇക്കുറി ബിജെപിക്ക് നഷ്ടമായതിന് കാരണം ഇതാകാം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 20 ദിവസത്തിലേറെയായി. എന്നാല്‍ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന നിയമസഭാ പാര്‍ട്ടി നേതാവിനെ ബിജെപി ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. മറാണ്ടി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ്, ഒരു വിഷയത്തിലും സംസാരിക്കുന്നില്ല. മറാണ്ടിയുടെ പാര്‍ട്ടിയായ ബാബുലാല്‍ ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരുള്ള ജെവിഎം-പി, ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഹേമന്ത് സോറന്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. താന്‍ ബിജെപിയില്‍ ചേരുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മറാണ്ടി നിഷേധിച്ചിട്ടുമില്ല. ഈ മാസം 30ന് മുമ്പ് മറാണ്ടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. അദ്ദേഹത്തെ നിയമസഭാ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കാം അല്ലെങ്കില്‍ സംസ്ഥാന ബിജെപിയുടെ പ്രസിഡന്റായി ഉയര്‍ത്താം.

ജെവിഎം-പി യുടെ രണ്ട് നിയമസഭാംഗങ്ങളായ പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും ബിജെപിയില്‍ ചേരില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബന്ദു കോണ്‍ഗ്രസിന് വേണ്ടി ചായുകയാണ്. തന്റെ ജെവിഎം-പി ബിജെപിയുമായി ലയിപ്പിക്കുകയോ ബിജെപിയില്‍ ചേരുകയോ ചെയ്യുക എന്നതാണ് മറാണ്ടിക്ക് മുമ്പിലുള്ള ഓപ്ഷന്‍. മറാണ്ടി തന്റെ പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളെയും സംസ്ഥാനത്ത് പിരിച്ചുവിടുകയും ചെയ്തു. 1998 ലെ ലോക്സഭാ വോട്ടെടുപ്പില്‍ ദുംക്ല സീറ്റില്‍ നിന്ന് ജെഎംഎം പ്രസിഡന്റ് ഷിബു സോറനെ പരാജയപ്പെടുത്തി. 2000 ല്‍ ബീഹാറില്‍ നിന്ന് സംസ്ഥാനം രൂപപ്പെടുത്തിയപ്പോള്‍ മറാണ്ടി ജാര്‍ഖണ്ഡിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. സഖ്യ പങ്കാളി മന്ത്രിമാര്‍ തനിക്കെതിരെ കലാപം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 2004 ല്‍ കോഡെര്‍മ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2006 ല്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് ജെവിഎം-പി രൂപീകരിച്ചു. 2009 നിയമസഭയില്‍ 11 സീറ്റുകളും 2014 ല്‍ എട്ട് സീറ്റുകളും ജെവിഎം-പി നേടി. എട്ട് ജെവിഎം-പി നിയമസഭാംഗങ്ങളില്‍ ആറുപേര്‍ 2015 ജനുവരിയില്‍ ബിജെപിയിലേക്ക് മാറി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെവിഎം-പി നേടിയത് മൂന്ന് സീറ്റുകള്‍ മാത്രമാണ്.

Comments

comments

Categories: FK News

Related Articles