4000 കോച്ചെന്ന് ലക്ഷ്യത്തിന് അടുത്ത് ഐസിഎഫ്

4000 കോച്ചെന്ന് ലക്ഷ്യത്തിന് അടുത്ത് ഐസിഎഫ്

ചെന്നൈ: ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) 2019-20 ല്‍ 4,000 കോച്ചുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണെന്ന് റെയ്ല്‍വേ അധികൃതര്‍. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസ കാലയളവില്‍ 3200 കോച്ചുകളാണ് നിര്‍മിച്ചത്. റെയില്‍വേ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ ഐസിഎഫ് ലോകത്തിലെ ഏറ്റവും വലിയ കോച്ച് ഫാക്റ്ററിയായി മാറിയെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോച്ചുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും ഐസിഎഫ് അധികൃതര്‍ അറിയിച്ചു.

ജനുവരി 9 റെയ്ല്‍ കോച്ച് ഫാക്റ്ററി (ആര്‍സിഎഫ്) ഈ വര്‍ഷത്തെ തങ്ങളുടെ ആയിരാമത്തെ പാസഞ്ചര്‍ കോച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ കാലയളവിലാണ് ആര്‍സിഎഫ് ആയിരാമത്തെ കോച്ചിലേക്ക് എത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരത്തിലധികം കോച്ചുകള്‍ നിര്‍മിക്കാന്‍ ആര്‍സിഎഫ് ലക്ഷ്യമിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ ആയിരം എണ്ണത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഒക്‌റ്റോബര്‍ ആകുമ്പോഴേക്കും പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: ICF, railway