22.5 ശതമാനം വിപണി വിഹിതത്തോടെ വിവോ ഒന്നാമത്

22.5 ശതമാനം വിപണി വിഹിതത്തോടെ വിവോ ഒന്നാമത്

ജിഎഫ്കെയുടെ പഠനപ്രകാരം വിവോയുടെ വാര്‍ഷിക മൂല്യ വളര്‍ച്ചയില്‍ 33 ശതമാനം വര്‍ധനവ്

കൊച്ചി: വിവോ, ഇന്ത്യയില്‍ 10000-15000 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ 22.5 ശതമാനം വിപണി വിഹിതത്തോടെ ഒന്നാമതെത്തി. ഈ വിഭാഗത്തില്‍ മൂല്യാടിസ്ഥാനത്തില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതമായ 22.5 ശതമാനവും വില്‍പ്പന എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 21.4 ശതമാനവുമാണ് വിവോ രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ ജിഎഫ്കെ പ്രകാരം വിവോ, വില്‍പ്പന എണ്ണത്തില്‍ 48 ശതമാനം വളര്‍ച്ചയും മൂല്യത്തിന്റെ വാര്‍ഷിക വളര്‍ച്ചയില്‍ 33 ശതമാനം മുന്നേറ്റവും രേഖപ്പെടുത്തി. ഇക്കാലയളവില്‍ വ്യവസായ വളര്‍ച്ച യഥാക്രമം 11 ശതമാനം, ഒമ്പത് ശതമാനം എന്നിങ്ങനെയാണ്. 2019ല്‍ വിവിധ വിലകളുടെ സ്മാര്‍ട്‌ഫോണ്‍ ശ്രേണികളിലുടനീളം നൂതനവും മികച്ചതുമായ സാങ്കേതികവിദ്യകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിച്ചുകൊണ്ട് വിവോ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി. ജിഎഫ്കെ പ്രകാരം മൂന്നാം പാദത്തില്‍ 10000 മുതല്‍ 15000 വരെ വിലയുള്ള സ്മാര്‍ട്ടഫോണ്‍ ശ്രേണിയില്‍ മികച്ച ബ്രാന്‍ഡായി വിവോ മാറി. കൂടാതെ, അടുത്തിടെ പുറത്തിറക്കിയ എസ്-സീരീസ്-വിവോ എസ് 1ന്റെ ആദ്യ മോഡല്‍ സെപ്റ്റംബറില്‍ 15കെ-20കെ വില വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.

Comments

comments

Categories: FK News
Tags: Vivo

Related Articles