വെള്ളത്തിനും വൈദ്യുതിക്കും ഒരു രൂപ മാത്രം ഈടാക്കും

വെള്ളത്തിനും വൈദ്യുതിക്കും ഒരു രൂപ മാത്രം ഈടാക്കും

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനത്ത് അധികാരത്തിലെത്തിലെത്തിയാല്‍ വെള്ളത്തിനും വൈദ്യുതിക്കും പാവപ്പെട്ടവരില്‍ നിന്നും ഒരു രൂപമാത്രമെ ഈടാക്കുകയുള്ളുവെന്ന് ബിജെപി പശ്ചിമ ഡെല്‍ഹി ബിജെപി എംപി പര്‍വേഷ് സിംഗ് വര്‍മ്മ. ഡെല്‍ഹിയിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് (എസ്എഡി) മൂന്ന് സീറ്റുകളാകും പാര്‍ട്ടി നല്‍കുക.

ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി)യുടെ സൗജന്യ ജല-വൈദ്യുതി പദ്ധതിയെ ലക്ഷ്യമിട്ട വര്‍മ്മ ഡെല്‍ഹി നിവാസികളുടെ ആത്മാഭിമാനത്തെ മാനിക്കുന്നതിനാണ് ടോക്കണ്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നതെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ കമ്മിറ്റിക്ക് ഈ നിര്‍ദേശം അറിയിച്ചിട്ടുണ്ട്. സാധാരണക്കാരെ കണ്ടെത്താന്‍ പാര്‍ട്ടി സര്‍വേ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics

Related Articles