മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരികള്‍ ഏറ്റെടുക്കും

മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരികള്‍ ഏറ്റെടുക്കും

സെന്‍ട്രം ഗ്രൂപ്പിന്റെ അനുബന്ധ ഹൗസിംഗ് ഫിനാന്‍സ് ബിസിനസിലെ 20 ശതമാനം ഓഹരികള്‍ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി ഏറ്റെടുത്തേക്കും. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സ്വകാര്യ വായ്പാ സംരംഭ യൂണിറ്റുമായി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. 1000-1200 കോടി രൂപയുടെ നിക്ഷേപമാകും ഈ ഏറ്റെടുക്കല്‍ വഴിയുണ്ടാകുകയെന്നാണ് സൂചന.

ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മറ്റ് സ്വകാര്യ വായ്പാ സ്ഥാപനങ്ങളുമായും സെന്‍ട്രം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ന്യൂയോര്‍ക്ക് ലൈഫ് പിന്തുണയുള്ള ജേക്കബ് ബല്ലാസ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തുന്നവരുടെ പട്ടികയിലുണ്ടെങ്കിലും മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് മുന്‍നിരയിലെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ഇടപാട് സംബന്ധിച്ച ധാരണാപത്രം ഈയാഴ്ചയോടുകൂടി ഒപ്പുവെച്ചശേഷം ജനുവരി അവസാനത്തോടെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തുമെന്നാണ് സൂചന. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 37.64 കോടി രൂപ വരുമാനം നേടിയ സെന്‍ട്രം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Comments

comments

Categories: Business & Economy