അമിതവണ്ണം അര്‍ബുദരോഗസാധ്യത കൂട്ടും

അമിതവണ്ണം അര്‍ബുദരോഗസാധ്യത കൂട്ടും

പൊണ്ണത്തടിയും അമിതവണ്ണവും സര്‍വ്വസാധാരണമായ നിരവധി കാന്‍സറുകള്‍ക്ക് ഉയര്‍ന്ന സാധ്യത സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. അമിതവണ്ണം കാന്‍സര്‍ ബാധിതരുടെ അതിജീവനശേഷിയെയും മോശമാക്കുമെന്നും ജീവിതനിലവാരം ഉള്‍പ്പെടെ വഷളാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡെന്‍മാര്‍ക്കിലെ ഗവേഷകരുടെ കണ്ടുപിടിത്തം ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. പഠനത്തിനായി തിരഞ്ഞെടുത്ത 313,321 അമിതവണ്ണക്കാരില്‍ 20,706 പേര്‍ക്ക് കാന്‍സറുള്ളതായി സ്ഥിരീകരിച്ചു. അമിതവണ്ണവും അര്‍ബുദവുമായുള്ള ബന്ധത്തിന് 12 ശതമാനം ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വസ്തുതയുമായി ഇത് യോജിക്കുന്നു. അമിതവണ്ണം പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും മൂലകാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

ശരീരത്തിലടിയുന്ന അമിതമായ കൊഴുപ്പ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നുവെന്നും ഹോര്‍മോണുകളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനം അസാധാരണമായ കോശവളര്‍ച്ചയ്ക്ക്കാരണമാകുമെന്നും ട്യൂമര്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും നോയിഡയിലെ ജയ്പി ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് ഗോയല്‍ പറഞ്ഞു. കൊഴുപ്പും കൃത്രിമ നിറവും കലര്‍ന്ന ഭക്ഷണങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ സ്തനാര്‍ബുദം വരുത്തും. എന്നാല്‍ പത്തു ശതമാനം സ്ത്രീകളില്‍ പാരമ്പര്യമായി ലഭിക്കുന്ന ചില ഘടകങ്ങളാണ് അണ്ഡാശയ, സ്തന, ഉദര, വൃക്ക എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഒരു പരിധിവരെ മുന്‍തൂക്കം നല്‍കുന്ന ഘടകമാണ് അമിതവണ്ണം. കൂടാതെ ടൈപ്പ് 2 പ്രമേഹമോ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളോ ഉള്ളവരില്‍ അമിതവണ്ണം കൂടുതല്‍ കാന്‍സര്‍ സാധ്യത സൃഷ്ടിക്കുമെന്നു പഠനം വെളിപ്പെടുത്തി. പാന്‍ക്രിയാറ്റിക്, ആര്‍ത്തവവിരാമശേഷമുള്ള സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്കും രക്താര്‍ബുദത്തിനും ന്യൂറോളജിക്കല്‍ ക്യാന്‍സറുകള്‍ക്കും അമിതവണ്ണം സാധ്യത കൂട്ടുന്നു. ശരീരഭാരം നിയന്ത്രിക്കുകയും ശരിയായ ഭക്ഷണ ശീലം പാലിക്കുകയും ചെയ്താലേ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ.

Comments

comments

Categories: Health
Tags: obesity