പ്രീമിയം റൂം എയര്‍ കണ്ടീഷ്ണറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു

പ്രീമിയം റൂം എയര്‍ കണ്ടീഷ്ണറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു
  • സെഗ്‌മെന്റുകളില്‍ ഉടനീളം 40 പുതിയ മോഡലുകള്‍ അവതരിപ്പിച്ചു
  • ക്ലാസ് ലീഡിംഗ് വിന്‍ഡ് ഫ്രീ, ട്രിപ്പിള്‍ ഇന്‍വേര്‍ട്ടര്‍, ഇക്കോ ഇന്‍വേര്‍ട്ടര്‍, ഓണ്‍/ഓഫ് എസികളാണ് സ്പ്ലിറ്റ് എസി ലൈന്‍അപ്പില്‍ ഉള്‍പ്പെടുന്നത്

കൊച്ചി: സാംസങ് എയര്‍ കണ്ടീഷ്ണറുകളുടെ പുതിയ റേഞ്ച് അവതരിപ്പിച്ചു. വൈഫൈ ശേഷിയുള്ളതും മനുഷ്യ സാന്നിദ്ധ്യം തിരിച്ചറിയുന്നതും ഗ്രീന്‍ ആര്‍32 ഗ്യാസ് ഉള്ളതുമായ വിന്‍ഡ് ഫ്രീ ഏസി 2.0, പ്രീമിയം ട്രിപ്പിള്‍ ഇന്‍വേര്‍ട്ടര്‍ സീരീസ്, ഇക്കോ ഇന്‍വേര്‍ട്ടര്‍, ഓണ്‍/ഓഫ് സ്പ്ലിറ്റ് എസി എന്നിവയാണ് പുതിയ ലൈന്‍അപ്പില്‍. മികച്ച ഡിസൈനുള്ളതും എല്ലാ വീടുകള്‍ക്കും പറ്റിയ വിലയിലുള്ളതും ഫ്‌ളോറല്‍ പാറ്റേണും പ്രീമിയം സ്ട്രിപ്പ് ഡിസൈനുമുള്ള 40 പുതിയ മോഡലുകളാണ് പുതീയ ലൈന്‍അപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോപ്പര്‍ കണ്ടെന്‍സര്‍ റേഞ്ച് 32 മോഡലുകളിലേക്ക് സാംസങ് വ്യാപിപ്പിച്ചിട്ടുണ്ട്.

ഇവ ഈ മാസം തന്നെ സ്റ്റോറുകളില്‍ എത്തും. വിന്‍ഡ് ഫ്രീ 2.0 സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് എക്‌സ്പ്രസ് ഇന്‍സ്റ്റലേഷന്‍ സര്‍വീസ് ലഭിക്കും. ഡെലിവറി സമയം കഴിഞ്ഞ് നാല് മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റലേഷന്‍ നടത്തും. വൈഫൈയിലൂടെ സ്മാര്‍ട്ട് ഹോം ആപ്പ് ഉപയോഗിച്ച് ഏസി പ്രവര്‍ത്തിപ്പിക്കാന്‍ വിന്‍ഡ് ഫ്രീ 2.0യിലൂടെ സാധിക്കും. ഏറ്റവും പുതിയ വിന്‍ഡ് ഫ്രീ ഏസികളില്‍ മോഷന്‍ ഡിറ്റക്റ്റ് സെന്‍സറുകളുണ്ട് (ങഉട). 60 മിനിറ്റ് നേരത്തേക്ക് മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയില്ലെങ്കില്‍ ഏസി സ്വയമേവ ഊര്‍ജ സംരക്ഷണ മോഡിലേക്ക് മാറും. കാറ്റിന്റെ ദിശ നിയന്ത്രിക്കാനും ഇതില്‍ സംവിധാനമുണ്ട്. കംപ്രസറിന് 10 വര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്. സ്പ്ലിറ്റ് എസി റേഞ്ചിന്റെ വില 35,990 രൂപ മുതല്‍ ആരംഭിക്കുന്നു. 73,990 രൂപയാണ് ഏറ്റവും കൂടിയ വില. വിന്‍ഡ് ഫ്രീ മോഡലുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും പ്രീമിയം ട്രിപ്പിള്‍ ഇന്‍വേര്‍ട്ടര്‍ സീരീസിന് അഞ്ച് ശതമാനം ക്യാഷ് ബാക്കും വിവിധ ബാങ്ക് കാര്‍ഡുകളിലൂടെ ലഭിക്കും.

Comments

comments

Categories: FK News