ധനകാര്യ വിദഗ്ധരുമായി മോദി ചര്‍ച്ച നടത്തി

ധനകാര്യ വിദഗ്ധരുമായി മോദി ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ,സാമ്പത്തിക രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. മുപ്പതോളം വിദഗ്ധരുമായി നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു.സാമ്പത്തിക വിദഗ്ധരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു.

സമ്പദ്വ്യവസ്ഥയില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും ആവശ്യകത ഉയര്‍ത്തുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ തേടി. മന്ത്രിമാരായ അമിത് ഷാ, പീയൂഷ് ഗോയല്‍,നിതിന്‍ ഗഡ്കരി എന്നിവരും പങ്കെടുത്തു. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ യോഗത്തില്‍ പങ്കെടുത്തില്ല. ഡിഇഎ സെക്രട്ടറി അതാനു ചക്രബര്‍ത്തി, ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

comments

Categories: FK News