മുത്തൂറ്റ് എംഡിക്കെതിരെ അക്രമം: പ്രതിഷേധിച്ച് ഫിക്കി

മുത്തൂറ്റ് എംഡിക്കെതിരെ അക്രമം: പ്രതിഷേധിച്ച് ഫിക്കി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിനെതിരായ ആക്രമണത്തെ ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അപലപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനും മുഖ്യമന്ത്രിയും വ്യവസായ, തൊഴില്‍ വകുപ്പ് മന്ത്രിമാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഫിക്കി ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കേരളത്തിലെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നടത്തുന്ന ഉപരോധ സമരത്തില്‍ വ്യവസായ വാണിജ്യ സമൂഹത്തിന് കടുത്ത ആശങ്കയുണ്ടെന്ന് ഫിക്കി സ്റ്റേറ്റ് കോ ചെയര്‍മാന്‍ ദീപക് എല്‍ അശ്വാനി പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ ഉണ്ടായിരിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്ന് ഫിക്കി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: FICCI, Muthoot MD

Related Articles