ഇടപാട് എളുപ്പമാക്കി വിസ സേഫ് ക്ലിക്ക്

ഇടപാട് എളുപ്പമാക്കി വിസ സേഫ് ക്ലിക്ക്

ഫ്ലിപ്കാർട്ടില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ എളുപ്പമാക്കി വിസ സേഫ് ക്ലിക്ക്(വിഎസ്‌സി). കഴിഞ്ഞ ദിവസം വിസ അവതരിപ്പിച്ച പുതിയ സംവിധാനത്തിലൂടെ ഇനിമുതല്‍ ഫ്ലിപ്കാർട്ടില്‍ 2000 രൂപ വരെയുള്ള പര്‍ച്ചേസ് ഇടപാടുകള്‍ക്ക് ഒടിപി ആവശ്യമില്ല. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും തടസം കൂടാതെയും സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവഴി ചെറിയ നിരക്കിലുള്ള വാങ്ങലുകള്‍ ഒരൊറ്റ ക്ലിക്കില്‍ എളുപ്പത്തിലാക്കുന്നത് പ്ലാറ്റ്‌ഫോമില്‍ ഈ വിഭാഗത്തിലെ വില്‍പ്പന വര്‍ധിക്കാനിടയാക്കുമെന്ന് ഫ്ലിപ്കാർട് ഫിന്‍ടെക് ആന്‍ഡ് പേമന്റ് മേധാവി രഞ്ജിത് ബൊയനപ്പള്ളി വ്യക്തമാക്കി. ഫ്ലിപ്കാർട് പേ, കാര്‍ഡ്‌ലെഡ് ക്രഡിറ്റ് തുടങ്ങിയ സേവനങ്ങളും ഫഌപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നുണ്ട്.

Comments

comments

Categories: FK News