സര്‍ജിക്കല്‍ സ്ട്രൈക്ക് നിഷ്ഫലമെന്ന് ശിവസേന

സര്‍ജിക്കല്‍ സ്ട്രൈക്ക് നിഷ്ഫലമെന്ന് ശിവസേന

മുംബൈ: 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് ശിവസേന. പാക്കിസ്ഥാന്‍ ഭീകരരുടെ ആത്മവീര്യം കെടുത്തുന്നതിന് ഈ ആക്രമണം സഹായകമായില്ലെന്നാണ് സേനയുടെ ആരോപണം. കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ മരണങ്ങള്‍ തുടരുന്നത് ഇതിന് ഉദാഹരണമാണെന്നും ശിവസേന പറഞ്ഞു.

സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം എങ്ങനെയാണ് പാഠം പഠിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണം.പ്രശ്‌നമുള്ള അതിര്‍ത്തികള്‍ രാജ്യത്തിന്റെ ക്ഷേമത്തിന് നല്ലതല്ലെന്നും സേന പറയുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടന്ന പ്രത്യാക്രമണത്തിനിടെ മഹാരാഷ്ട്ര സ്വദേശി നായിക് സന്ദീപ് രഘുനാഥ് സാവന്ത് വീരമൃത്യുവരിച്ചതിനെത്തുടര്‍ന്നാണ് സേനയുടെ പരാമാര്‍ശം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഒപ്പം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നല്ല നടപടിയാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Politics

Related Articles