പ്രധാനമന്ത്രിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

പ്രധാനമന്ത്രിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. എല്ലാവിഷയങ്ങളിലും അയല്‍രാജ്യത്തെ വലിച്ചിടാനുള്ള മോദിയുടെ ശ്രമങ്ങളെ മമത വിമര്‍ശിച്ചു. മോദി പാക്കിസ്ഥാന്‍ അംബാസിഡറാണോ എന്നും അവര്‍ ചോദിച്ചു.

പുതിയ പൗരത്വ നിയമ ഭേദഗതിക്കെതിരായല്ല പാക്കിസ്ഥാനെതിരായാണ് പ്രതിപക്ഷം പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി രംഗത്തുവന്നത്. ”പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മുമ്പാകെ ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും വലുതും വലുതുമായ ജനാധിപത്യ രാജ്യത്ത് നമ്മള്‍ ജീവിക്കുമ്പോള്‍ പിന്നെ എന്തിനാണ് നിങ്ങള്‍ നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്”-മമത ചോദിച്ചു.സിലിഗുരിയില്‍ സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരായ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Comments

comments

Categories: Politics

Related Articles