കുട്ടികളുടെ മരണം; രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസ്

കുട്ടികളുടെ മരണം; രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: കോട്ട ജില്ലയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. മരണസംഖ്യ 104 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ് രാജസ്ഥാന്‍ ചുമതല കൈകാര്യം ചെയ്യുന്ന അവിനാശ് പാണ്ഡെ അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുമുണ്ട്. കുട്ടികളുടെ മരണത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്നും മുഖ്യമന്ത്രിയും അസ്വസ്ഥനാണെന്നും ആരോഗ്യമന്ത്രിയെ കോട്ടയിലേക്ക് അയച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അവിനാശ് പാണ്ഡെയെ വിളിച്ച് മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശിശുക്കളുടെ മരണം തടയാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Politics

Related Articles