ബാറ്ററി സംരംഭത്തില്‍ സുസുകി നിക്ഷേപം

ബാറ്ററി സംരംഭത്തില്‍ സുസുകി നിക്ഷേപം

ജപ്പാനിലെ സുസുകി മോട്ടോകോര്‍പ്പ്, തോഷിബ കോര്‍പ്പ്, ഡെന്‍സോ കോര്‍പ്പ് എന്നിവരുടെ സംയുക്ത ബാറ്ററി സംരംഭത്തില്‍ മൂവരും രണ്ടാം ഘട്ട നിക്ഷേപമിറക്കി. 3715 കോടി രൂപയാണ് മൂവരും ചേര്‍ന്ന് ഗുജറാത്തിലെ ഹന്‍സാല്‍പൂരിലുള്ള സംരംഭത്തില്‍ നിക്ഷേപിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റ് സുസുകി പ്രഖ്യാപിച്ചിരുന്നു. ഇതിനു വേണ്ടിയാണ് നിക്ഷേപം. ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നു പേരുള്ള സംയുക്ത സംരംഭം നിലവില്‍ 1214 കോടി രൂപ ചെലവില്‍ ആദ്യ ഘട്ട നിര്‍മാണത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Entrepreneurship
Tags: Battery, Suzuki