ആഭ്യന്തര വില്‍പ്പനയില്‍ 49 ശതമാനത്തിന്റെ വളര്‍ച്ചയുമായി നിസ്സാന്‍

ആഭ്യന്തര വില്‍പ്പനയില്‍ 49 ശതമാനത്തിന്റെ വളര്‍ച്ചയുമായി നിസ്സാന്‍

കയറ്റുമതിയില്‍ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നേട്ടം

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയുമായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവററ് ലിമിറ്റഡ്. 2019 ഡിസംബറില്‍ 10,791 യൂണിറ്റാണ് നിസ്സാന്‍ കയറ്റുമതി ചെയ്തത്. 2019 ഡിസംബറില്‍ 2,169 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ മാസത്തെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച 49 ശതമാനമായി ഉയര്‍ന്നു.

‘ആഭ്യന്തര വില്‍പ്പന പ്രതിമാസം 49 ശതമാനമായി വര്‍ദ്ധിച്ചത് നിസ്സാന്‍ കിക്ക്‌സിന്റെ മെച്ചപ്പെട്ട പ്രകടനത്തോടെയാണ്. നിസ്സാന്റെ ആഗോള എസ്യുവി ഡിഎന്‍എയുടെ കരുത്ത് കാണിക്കുന്നതാണ് ഈ വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് ഡിസംബറില്‍ ഉണ്ടായത്.മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നതാണ് നിസ്സാന്റെ ഈ നേട്ടം’, നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവററ് ലിമിറ്റഡ് മാനേജിംഗ് ജയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. സുസ്ഥിരമായ വളര്‍ച്ചക്ക് വേണ്ടി നിസ്സാനെ പ്രാഥമിക ബ്രാന്‍ഡായി വിന്യസിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം. ഒന്നിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ അവതരിപ്പിക്കുകയും ഡാറ്റ്‌സണ്‍ കാറുകളുടെ മൂല്യ നിര്‍ണയം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto
Tags: Nissan