ഡെല്‍ഹി മെട്രോയില്‍ സൗജന്യ വൈ-ഫൈ

ഡെല്‍ഹി മെട്രോയില്‍ സൗജന്യ വൈ-ഫൈ

ഡെല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ സൗജന്യ വൈ-ഫൈ സൗകര്യം. ഇതാദ്യമായാണ് ഓടുന്ന ട്രെയിനില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കുന്നത്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി മന്‍ഗു സിംഗ് ഇന്നലെ ശിവജി സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിലാണ് സൗജന്യ വൈ-ഫൈ സംവിധാനം അവതരിപ്പിച്ചത്.

ഈ സൗകര്യം ലഭിക്കുന്നതിനായി യാത്രക്കാര്‍ METROWIFI_FREE നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ ചെയ്ത് മൊബീല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. 22.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡെല്‍ഹി മെട്രോ നെറ്റ്‌വര്‍ക്കില്‍ മൊത്തം ആറ് സ്‌റ്റേഷനുകളാണുള്ളത്. സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തില്‍ 2011ല്‍ തുടക്കമിട്ട ഡെല്‍ഹി എയര്‍പോര്‍ട്ട് മെട്രോ ലൈനിന്റെ പ്രവര്‍ത്തന പങ്കാളി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ്.

Comments

comments

Categories: FK News

Related Articles