പുതിയ വരിക്കാരെ സ്വന്തമാക്കി 3 പ്രമുഖ കമ്പനികളും

പുതിയ വരിക്കാരെ സ്വന്തമാക്കി 3 പ്രമുഖ കമ്പനികളും

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോ ഒക്‌റ്റോബറില്‍ 91 ലക്ഷത്തിലധികം വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 36.43 കോടിയായി. മറ്റ് ഓപ്പറേറ്റര്‍മാരുടെ നമ്പറുകളിലെ കോളുകള്‍ക്ക് നിരക്ക് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ച മാസം തന്നെയാണ് ഈ വര്‍ധന എന്നത് ശ്രദ്ധേയമാണ്.

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും തങ്ങളുടെ വരിക്കാരുടെ എണ്ണം ഒക്‌റ്റോബറില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലമായി വരിക്കാരുടെ എണ്ണത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനികള്‍ക്ക് ആശ്വാസകരമാണ് ഈ കണക്കുകള്‍. ഉപഭോക്തൃ അടിത്തറയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ഒക്‌റ്റോബറില്‍ 1.9 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. മൊത്തം 37.27 കോടി വരിക്കാരാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഭാരതി എയര്‍ടെല്‍ 81,974 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഒക്‌റ്റോബര്‍ അവസാനത്തോടെ എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 32.56 കോടിയില്‍ എത്തി. സെപ്റ്റംബറിലെ 117.37 കോടിയില്‍ നിന്ന് മൊത്തം വയര്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം ഒക്‌റ്റോബറില്‍ 118.34 കോടിയായി ഉയര്‍ന്നുവെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.82 ശതമാനം.

Comments

comments

Categories: FK News