സിഎഎയ്‌ക്കെതിരായ പ്രതിഷേധം; കോണ്‍ഗ്രസ് നിയമ സഹായം നല്‍കും

സിഎഎയ്‌ക്കെതിരായ പ്രതിഷേധം; കോണ്‍ഗ്രസ് നിയമ സഹായം നല്‍കും

ലക്‌നൗ: പൗരത്വ ഭേദഗതി (സിഎഎ)നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പ്രോസിക്യൂഷന്‍ നേരിടുന്നവര്‍ക്ക് നിയമ സഹായം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഭിഭാഷകരുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യോഗം ചേര്‍ന്നിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സമാധാനപരമായ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടി നിയമ സഹായം നല്‍കുമെന്നും ഇരകള്‍ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും യോഗത്തില്‍ പ്രിയങ്ക ഗാന്ധി അഭിഭാഷകരോട് പറഞ്ഞു. പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ കുടുംബങ്ങളുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അതേസമയം പ്രിയങ്കയുടെ പ്രവര്‍ത്തനം തടയാന്‍ ലോക്കല്‍ പോലീസ് അവരോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.സിഎഎയ്ക്കെതിരായ പ്രതിഷേധം യുപിയില്‍ ശക്തമാണ്.

Comments

comments

Categories: Politics
Tags: CAA, Congress