വ്യായാമം ചെയ്യാത്ത യുവത

വ്യായാമം ചെയ്യാത്ത യുവത

കൗമാരക്കാരില്‍ 80%ത്തിലധികം പേര്‍ക്കും അവശ്യമായ വ്യായാമം ലഭിക്കുന്നില്ല

ലോകമെമ്പാടുമുള്ള കൗമാരക്കരായ വിദ്യാര്‍ത്ഥികളില്‍ 80% ത്തിലധികം പേര്‍ക്കും കൃത്യമായ വ്യായാമം ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ സര്‍വേ. 11-17 വയസ് പ്രായമുള്ള കുട്ടികള്‍ പ്രതിദിനം കുറഞ്ഞത് ഒരു മണിക്കൂര്‍ കായികവ്യായാമം ചെയ്യണമെന്നാണ് ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ 85% പെണ്‍കുട്ടികളും 78% ആണ്‍കുട്ടികളും ആ ലക്ഷ്യം നേടുന്നില്ല. ഇതിന് പ്രാദേശിക വ്യതിയാനങ്ങളും സാംസ്‌കാരിക വിശദീകരണങ്ങളും ന്യായം ചമയ്ക്കുന്നുണ്ടാകാമെങ്കിലും ഇന്നത്തെ നിഷ്‌ക്രിയത നാളെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന ഒരു സാര്‍വത്രിക സത്യം നിലനില്‍ക്കുന്നു.

പ്രായമാകുമ്പോള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍, പൊണ്ണത്തടിയുള്ള കുട്ടികള്‍ക്ക് ശ്വസന ബുദ്ധിമുട്ടുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം തുടങ്ങി മാനസിക പ്രശ്‌നങ്ങള്‍ വരെ അനുഭവപ്പെടാം. ആഗോള അമിതവണ്ണത്തില്‍ ഭക്ഷണക്രമം നിര്‍ണായകമാണ്, ഇത് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പതിവ് വ്യായാമം. കായിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നയപരമായ നടപടി ഇപ്പോള്‍ ആവശ്യമാണ്, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വ്യായാമപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത് പ്രധാനമാണെന്ന് ഗവേഷക ഡോ. റെജീന ഗുത്തോള്‍ഡ് പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് 2001 നും 2016 നും ഇടയില്‍ യുവാക്കള്‍ക്കിടയിലെ പ്രവര്‍ത്തന പ്രവണതകള്‍ എങ്ങനെ മാറിയെന്ന് കണക്കാക്കുന്നു. ആദ്യപഠനം എന്ന നിലയില്‍, ഇത് ഒരു ആഗോള മാനദണ്ഡമാകുകയും പ്രവര്‍ത്തനനിലകളുടെ സൂചകങ്ങളുടെ ഒരു ശ്രേണി നല്‍കുകയും ചെയ്യുന്നു. അനാരോഗ്യത്തിന് വഴിവെക്കുന്നതില്‍ വ്യായാമത്തിന്റെ അപര്യാപ്തത പ്രധാനസ്ഥാനം വഹിക്കുന്നു. വ്യായാമകാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേപോലെ സജീവമല്ല. അഫ്ഗാനിസ്ഥാന്‍, സമോവ, ടോംഗ, സാംബിയ എന്നിവയാണ് ആണ്‍കുട്ടികളേക്കാള്‍ കായികമായി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍.

ആഗോളതലത്തില്‍, ആണ്‍കുട്ടികള്‍ക്കിടയിലെ നിഷ്‌ക്രിയത്വം 2001 നും 2016 നും ഇടയില്‍ അല്പം കുറഞ്ഞു, ഇതില്‍ അപര്യാപ്തമായ പ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ കുറവുണ്ടായി. ബംഗ്ലാദേശ് (അപര്യാപ്തമായ പ്രവര്‍ത്തനം 73% മുതല്‍ 63% വരെ), സിംഗപ്പൂര്‍ (78% മുതല്‍ 70% വരെ), തായ്‌ലന്‍ഡ് (78% മുതല്‍ 70% വരെ), ബെനിന്‍ (79% മുതല്‍ 71% വരെ), അയര്‍ലന്‍ഡ് (71% മുതല്‍ 64% വരെ), യുഎസ്എ (71% മുതല്‍ 64% വരെ) പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, മാറ്റങ്ങള്‍ വളരെ ചെറുതാണ്. സിംഗപ്പൂരാണ് ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തിയത് (85% മുതല്‍ 83% വരെ). സ്‌കെയിലിന്റെ മറ്റേ അറ്റത്ത്, അഫ്ഗാനിസ്ഥാനില്‍, പെണ്‍കുട്ടികള്‍ക്കിടയില്‍ നിഷ്‌ക്രിയത്വത്തില്‍ നേരിയ വര്‍ധനയുണ്ടായി (87% മുതല്‍ 88% വരെ).

മൊത്തത്തില്‍, ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയത്വം ബംഗ്ലാദേശിലും ഇന്ത്യയിലുമാണെന്നു കണ്ടു. വീട്ടുജോലികള്‍ പോലുള്ള സാമൂഹിക ഘടകങ്ങള്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ സജീവമാകാന്‍ കാരണമാകുമെന്ന് അനുമാനിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഫിലിപ്പീന്‍സില്‍ മതിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ് (93% അപര്യാപ്തമായ പ്രവര്‍ത്തനം). പെണ്‍കുട്ടികളില്‍ ഏറ്റവും നിഷ്‌ക്രിയത്വം ഉള്ളത് ദക്ഷിണ കൊറിയയിലാണ് (97%). ആണ്‍കുട്ടികളില്‍ (63%), പെണ്‍കുട്ടികളില്‍ (69%) ഏറ്റവും കൂടുതല്‍ ശാരീരിക പ്രവര്‍ത്തന നിരക്ക് ഉള്ള രാജ്യമാണ് ബംഗ്ലാദേശ്.

മികച്ച പ്രകടനം കാഴ്ചവച്ച വികസിത രാജ്യം യുഎസ് ആണ്. സ്‌കൂളുകളില്‍ ശാരീരിക വിദ്യാഭ്യാസപരിപാടികളും ഐസ് ഹോക്കി, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ബേസ്‌ബോള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ ലഭ്യതയുമാണ് ഇതിനു കാരണം.

Comments

comments

Categories: Health
Tags: Excercising