ഇന്ത്യക്കാര്‍ 1 മിനുറ്റില്‍ ഓര്‍ഡര്‍ ചെയ്യുന്നത് 95 ബിരിയാണികള്‍: സ്വിഗ്ഗി

ഇന്ത്യക്കാര്‍ 1 മിനുറ്റില്‍ ഓര്‍ഡര്‍ ചെയ്യുന്നത് 95 ബിരിയാണികള്‍: സ്വിഗ്ഗി

ന്യൂഡെല്‍ഹി: 2019ല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മിനുറ്റില്‍ ശരാശരി 95 ബിരിയാണികള്‍ക്ക് ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തുവെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി അറിയിച്ചു. സ്വിഗ്ഗിയിലെ പുതിയ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായ ആദ്യത്തെ ഓര്‍ഡറാണ് ബിരിയാണി. കമ്പനിയുടെ വാര്‍ഷിക ‘സ്റ്റാറ്റ്ഇറ്റിസ്റ്റിക്‌സ്’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളുടെ പട്ടികയില്‍ ബിരിയാണി ഒന്നാമതാണ്.

ഈ വര്‍ഷം ‘ഖിച്ഡി’യുടെ ആവശ്യകതയും വര്‍ധിച്ചു. സ്വിഗ്ഗിയില്‍ ഖിച്ഡിക്കുള്ള ഓര്‍ഡറുകളില്‍ 128 ശതമാനം വര്‍ധനയാണ് കണ്ടത്. പിസകളില്‍ വെജിറ്റേറിയന്‍ ടോപ്പിംഗുകള്‍ക്കാണ് കൂടുതല്‍ പ്രിയം. ചീസ്, സവാള, പനീര്‍, കൂണ്‍, കാപ്‌സിക്കം എന്നിവയിലെല്ലാമുള്ള പിസകള്‍ക്ക് മികച്ച ആവശ്യകതയുണ്ട്. പൈനാപ്പിള്‍ പിസയ്ക്കാണ് ഏറ്റവും കുറവ് പ്രിയമുള്ളത്. ഓര്‍ഡര്‍ ചെയ്ത പിസയുടെ 1.5 ശതമാനം മാത്രമാണ് ഇത്.

ഗുലാബ് ജാം, മൂംഗ്ദാല്‍ ഹല്‍വ എന്നിവ മധുര പലഹാരങ്ങളുടെ ഓര്‍ഡറുകളില്‍ തുടരുമ്പോഴും പുതിയ ഒരിനം മുന്‍നിരയിലേക്ക് എത്തി. 2019 ല്‍ 17,69,399 ഗുലാബ് ജാം ഓര്‍ഡറുകളും 2,00,301 ഹല്‍വ ഓര്‍ഡറുകളും രേഖപ്പെടുത്തി. ഫലൂഡ, ഈ വര്‍ഷം 11,94,732 ഓര്‍ഡറുകളുമായി മുന്‍നിരയിലേക്ക് വളര്‍ന്നു.

Comments

comments

Categories: FK News
Tags: Swiggy