യുഎസ് ഫെഡ് മാതൃകയില്‍ ‘ഓപ്പറേഷന്‍ ട്വിസ്റ്റി’ന് ആര്‍ബിഐ

യുഎസ് ഫെഡ് മാതൃകയില്‍ ‘ഓപ്പറേഷന്‍ ട്വിസ്റ്റി’ന് ആര്‍ബിഐ

10,000 കോടി രൂപ മൂല്യം വരുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ ഇന്ന് ഒരേസമയം വില്‍ക്കുകയും വാങ്ങുകയും ചെയ്യും

സര്‍ക്കാരിന്റെ കടമെടുപ്പ് പദ്ധതിയെ അത് വളരെ സകാരാത്മകമായി ബാധിക്കും. അടുത്ത മൂന്ന് മാസങ്ങള്‍ക്കിടെ ചില കടമെടുക്കലുകള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്

-കാര്‍ത്തിക് ശ്രീനിവാസന്‍, ഐക്ര റേറ്റിംഗ്‌സ്ോ

മുംബൈ: സര്‍ക്കാര്‍ ബോണ്ടുകള്‍ ഒരേ സമയം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഓപ്പറേഷന്‍ ട്വിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പരീക്ഷിക്കുന്നു. ബാങ്കുകള്‍ വായ്പ നല്‍കുന്നത് വര്‍ധിപ്പിക്കുന്നതിനും, ദീര്‍ഘകാല കടങ്ങളുടെ പലിശനിരക്കുകള്‍ കുറയ്ക്കാനുമായി 2011 സെപ്റ്റംബറിലാണ് യുഎസ് കേന്ദ്ര ബാങ്ക് ഈ തന്ത്രം പ്രഖ്യാപിച്ചത്. അതേ ലക്ഷ്യങ്ങള്‍ തന്നെയാണ് ആര്‍ബിഐയും ഉന്നം വെക്കുന്നത്.

വ്യത്യസ്ത കാലദൈര്‍ഘ്യങ്ങളുള്ള 10,000 കോടി രൂപ മൂല്യം വരുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ ഇന്ന് ഒരേസമയം വില്‍ക്കുകയും വാങ്ങുകയും ചെയ്യുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. 10,000 കോടി രൂപ മൂല്യമുള്ള ഹ്രസ്വകാല ബോണ്ടുകള്‍ വില്‍ക്കുന്നതോടൊപ്പം അതേ മൂല്യമുള്ള ദീര്‍ഘകാല ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് വാങ്ങുകയും ചെയ്യും.

ദീര്‍ഘകാല ബോണ്ടുകള്‍, ഹ്രസ്വകാല ബോണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള ലാഭങ്ങളുടെ അന്തരത്തെ സൂചിപ്പിക്കുന്ന ‘ടേം പ്രീമിയം’ കുറയ്ക്കാന്‍ ഈ നീക്കം ഉപകരിക്കും. അതിലൂടെ സ്വകാര്യ മേഖലയിലെ വായ്പകള്‍ക്ക് ഉത്തേജനം നല്‍കുകയും ഒപ്പം സര്‍ക്കാര്‍ വാങ്ങുന്ന വായ്പകള്‍ ചെലവ് കുറഞ്ഞതാക്കുകയും ചെയ്യും. ‘2020ന്റെ ആരംഭത്തില്‍ കൂടുതല്‍ വായ്പകള്‍ (സര്‍ക്കാര്‍) സ്വീകരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ദീര്‍ഘകാല ലാഭം നിയന്ത്രിക്കാനുള്ള നടപടി ഇനിയും പ്രതീക്ഷിക്കാം’ – ഡിബിഎസ് ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ രാധിക റാവു പറയുന്നു.

Categories: FK News, Slider

Related Articles