റെസിഡന്‍ഷ്യല്‍ പദ്ധതിയില്‍ 850 കോടി നിക്ഷേപിച്ച് പുറവങ്കര

റെസിഡന്‍ഷ്യല്‍ പദ്ധതിയില്‍ 850 കോടി നിക്ഷേപിച്ച് പുറവങ്കര

പ്രമുഖ റിയല്‍റ്റി സ്ഥാപനമായ പുറവങ്കര മൂന്ന് അത്യാഡംബര റെസിഡന്‍ഷ്യല്‍ പദ്ധതികളിലായി അടുത്ത നാലു വര്‍ഷത്തേക്ക് 850 കോടി രൂപ നിക്ഷേപിച്ചു. ബെംഗളുരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായാണ് കമ്പനിയുടെ മൂന്ന് പദ്ധതികള്‍ നടപ്പാക്കുക. ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി വേള്‍ഡ്‌ഹോം കളക്ഷന്‍ ബ്രാന്‍ഡിനു കീഴിലാണ് മുന്നു പദ്ധതികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ പുറവങ്കര ബ്രാന്‍ഡിലും മിതമായ നിരക്കിലുള്ള വീടുകള്‍ പ്രൊവിഡന്റ് ബ്രാന്‍ഡിലുമാണ് നിലവില്‍ കമ്പനി വില്‍പ്പന നടത്തിവരുന്നത്. പുതിയ വേള്‍ഡ്‌ഹോം ബ്രാന്‍ഡില്‍ അത്യാഡംബര ലക്ഷ്വറി സൗകര്യങ്ങളുള്ള 1460 മുറികള്‍ ഒരുക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ഈ വിഭാഗത്തില്‍ പുറവങ്കരയുടെ ആദ്യ പ്രോജക്ടായ പുര്‍വ് അറ്റ്‌മോസ്ഫിയര്‍ ബെംഗളുരുവില്‍ തുടക്കമിട്ടിരുന്നു. 1050 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. രണ്ടാം പ്രോജക്ട് സമ്മര്‍സെറ്റ് ഹൗസ് ചെന്നൈയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. 180 അപ്പാര്‍ട്ട്‌മെന്റാണ് ഇവിടെയുള്ളത്. 240 അപ്പാര്‍ട്ട്‌മെന്റുകളുള്ള മുംബൈയിലെ പ്രോജക്ട് അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി തുടങ്ങാനാണ് നീക്കം.

Comments

comments

Categories: FK News
Tags: Puravankara