നോക്കിയ 2.3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോക്കിയ 2.3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോക്കിയ ബ്രാന്‍ഡഡ് ഫോണുകളുടെ ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ നോക്കിയ 2.3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8190 രൂപ വിലയുള്ള ഫോണ്‍ ഈ മാസം 27 മുതല്‍ നോക്കിയഡോട്ട്‌കോം വെബ്‌സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

ക്രോമ, റിലയന്‍സ്, സംഗീത, പൂര്‍വിക, ബിഗ് സി, മൈജി എന്നീ ഔട്ട്‌ലെറ്റുകള്‍ വഴി ഫോണ്‍ സ്വന്തമാക്കാം. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗാരന്റിയുള്‍പ്പെടെ ഡ്യൂവല്‍ കാമറ, 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1520X720 പിക്‌സല്‍ റെസല്യൂഷന്‍, ക്വാഡ്-കോര്‍ മീഡിയടെക് ഹീലിയോ എ22 പ്രോസസര്‍, 2 ജിബി റാം, 400 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളും നല്‍കുന്നു. 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് നോക്കിയ 2.3 ന് നല്‍കിയിരിക്കുന്നത്‌

Comments

comments

Categories: Tech
Tags: Nokia, Nokia 2.3