ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്: യുഎസ്

ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്: യുഎസ്

ഇന്ത്യ ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമെന്ന് മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍: മനുഷ്യാവകാശങ്ങള്‍, മതസ്വാതന്ത്ര്യ ആശങ്കകള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് യുഎസ്. ഇന്ത്യ ഒരു ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ്. മൂല്യങ്ങളുടെയും നയതന്ത്രജ്ഞതയുടേയും വിഷയങ്ങളില്‍ ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അവ്ര പറഞ്ഞു. ഇന്ത്യാ-യുഎസ് 2 + 2 ചര്‍ച്ചകളുടെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും
കൂടിക്കാഴ്ച നടത്തിയതിനുശേഷം മുതിര്‍ന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. രണ്ട് രാജ്യങ്ങളിലെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സംഭാഷണ സംവിധാനമാണ് ടു പ്ലസ് ടു സംഭാഷണങ്ങള്‍. മുഷ്യാവകാശം, മതസ്വാതന്ത്ര്യം എന്നിവ നിരീക്ഷിക്കുന്നത് തങ്ങളുടെ നയതന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നത് തുടരുകയാണ്.ഇന്ത്യ ഒരു ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണെന്ന് ജയ്ശങ്കറുമായുള്ള ചര്‍ച്ചയ്ക്കിടെ പോംപിയോ എടുത്തുപറഞ്ഞതായും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമ നിര്‍മാണത്തിനുശേഷം ഇന്ത്യയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. നിയമം കോടതിയില്‍ ചോദ്യം ചെയ്യുകയും അത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു. ”ഈ സ്ഥാപനങ്ങളെല്ലാം ഒരു ജനാധിപത്യ ഇന്ത്യയില്‍ നിലനില്‍ക്കുന്നു, അതിനാല്‍ ഞങ്ങള്‍ ആ പ്രക്രിയയെ മാനിക്കുന്നു,” യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ നിയമത്തിനെതിരെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് ഈ പരാമര്‍ശം.

ഇതോടൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായും ചര്‍ച്ച നടത്തി. കശ്മീര്‍ താഴ്വരയിലെ മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ ജയിലിലടച്ചതിനെക്കുറിച്ച് യുഎസ് രാജ്‌നാഥിനോട് അഭിപ്രായം തേടി. സാമ്പത്തികവും രാഷ്ട്രീയവുമായ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനുള്ള മാര്‍ഗരേഖയെക്കുറിച്ചും യുഎസ് ആരാഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ നേതാക്കളുടെ കരുതല്‍ തടങ്കലാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്കുശേഷം പറഞ്ഞു.

Comments

comments

Categories: FK News
Tags: Mike pompeo