എഡിബി 25 കോടി ഡോളര്‍ നല്‍കും

എഡിബി 25 കോടി ഡോളര്‍ നല്‍കും

കൃഷി, ഗാര്‍ഹിക, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉപകരിക്കുന്ന ഊര്‍ജോല്‍പ്പാദന പദ്ധതികള്‍ സൃഷ്ടിക്കാനാണ് വായ്പ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സംശുദ്ധ ഊര്‍ജോല്‍പ്പാദന പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) 25 കോടി ഡോളര്‍ വായ്പ നല്‍കും. കൃഷി, ഗാര്‍ഹിക, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ സൃഷ്ടിക്കാനാണ് വായ്പ. 2022 ഓടെ 175 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ യാതാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്ക് പുതിയ വായ്പകള്‍ ഉപകാരപ്പെടും. 175 ജിഗാവാട്ട് ലക്ഷ്യം കൈവരിക്കുന്നതിനുള്ള വിശദമായ പദ്ധതികള്‍ പുനരുപയോഗ ഊര്‍ജ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

ഇതോടൊപ്പം സംശുദ്ധ സാങ്കേതികവിദ്യാ ഫണ്ടില്‍ (സിറ്റിഎഫ്) നിന്ന് 4.6 കോടി ഡോളറും ഇന്ത്യയ്ക്ക് ലഭിക്കും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റിനാണ് (ഇഇഎസ്എല്‍) മുഴുവന്‍ വായ്പാ തുകയും ലഭിക്കുക. ‘ ഊര്‍ജക്ഷമത വര്‍ധിപ്പിക്കുന്നതിനും, ഊര്‍ജസാന്ദ്രത കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനിങ്ങളിലേക്ക് ഇൗ പദ്ധതി സംഭാവന ചെയ്യുമെന്നാണ് കരുതുന്നത്’ ഫണ്ട് ബാങ്കിന്റെയും എഡിബിയുടെയും ചുമതലയുള്ള സാമ്പത്തിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ പറഞ്ഞു.

Categories: FK News, Slider