ഇ-സിഗരറ്റുകള്‍ ശ്വാസകോശരോഗം വര്‍ദ്ധിപ്പിക്കും

ഇ-സിഗരറ്റുകള്‍ ശ്വാസകോശരോഗം വര്‍ദ്ധിപ്പിക്കും

വ്യാപകമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരും സമ്പന്നരും നടത്തുന്ന വാദങ്ങള്‍ പൊളിയുന്നു

ഇ-സിഗരറ്റ് ഉപയോഗം സാധാര സിഗരറ്റോ ബീഡിയോ ഉപയോഗിക്കുന്ന നിലയില്‍ അസുഖങ്ങള്‍ ഉണ്ടാക്കില്ലെന്ന് വാദമുന്നയിക്കുന്നവര്‍ കൂടുതലാണ്. പൊതുവേ യുഎസ് കൗമാരക്കാരും സമ്പന്നരുമാണ് ഇത്തരം വാദഗതികളുയര്‍ത്തുന്നത്. എന്നാല്‍ ഇതും തെറ്റാണെന്ന് ഒരു പുതിയ പഠനം പറയുന്നു.

ഇലക്ട്രോണിക് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും ക്യാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)അറിയിച്ചു. ഒരു വ്യക്തിക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ്, എംഫിസെമ അല്ലെങ്കില്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇ- സിഗരറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ മാറാരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ പുകയില ഉപയോഗം നിയന്ത്രിച്ചതിനുശേഷവും ശ്വാസകോശരോഗങ്ങള്‍ വികസിപ്പിക്കാനുള്ള സാദ്ധ്യത മൂന്നിലൊന്നായി വര്‍ദ്ധിച്ചു. 2013 മുതല്‍ 2016 വരെ 32,000 അമേരിക്കന്‍ മുതിര്‍ന്നവരില്‍ ഇ-സിഗരറ്റ്, പുകയില ശീലങ്ങള്‍, പുതിയ ശ്വാസകോശ സംബന്ധമായ രോഗനിര്‍ണയം എന്നിവ കണ്ടെത്തിയ പോപ്പുലേഷന്‍ അസസ്‌മെന്റ് ഓഫ് ടുബാക്കോ ആന്റ് ഹെല്‍ത്ത് (പാത്ത്) ല്‍ നിന്നു ലഭ്യമായ ഡാറ്റാ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകള്‍.

നിരവധി പഠനങ്ങളില്‍ ഇ-സിഗരറ്റ് ഉപയോഗവും ശ്വാസകോശരോഗവും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇ-സിഗരറ്റ് മൂലമാണ് ശ്വാസകോശരോഗങ്ങള്‍ ഉണ്ടായതെന്ന് ഗവേഷകര്‍ക്ക് പറയാന്‍ കഴിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകള്‍ ഇ-സിഗരറ്റ് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ രോഗം വഷളാകുമെന്നായിരുന്നു നിഗമനം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്ലാത്ത ആളുകളില്‍ നിന്ന് ശേഖരിച്ച് വിവരങ്ങള്‍ അടിസ്ഥാനമാക്കി പഠിക്കുമ്പോള്‍ തുടക്കം മുതല്‍ അവരുടെ ഇ-സിഗരറ്റ് ഉപയോഗവും പുകവലിയും കണക്കിലെടുത്ത്, അവരെ പിന്തുടരുക വഴി, മുതിര്‍ന്നവരുടെ ഇ-സിഗരറ്റ് ഉപയോഗം തമ്മിലുള്ള കാര്യകാരണ ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ഈ പഠനം നല്‍കുന്നു.

മുമ്പ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത 1.3 മടങ്ങ് കൂടുതലാണെങ്കിലും പുകവലിക്കാര്‍ അവരുടെ അപകടസാധ്യത 2.6 വര്‍ദ്ധിപ്പിച്ചു. ഇ-സിഗരറ്റും സാദാസിഗരറ്റും ഒരുമിച്ച് ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ അപകടസാധ്യതയുണ്ട്. അതിനാല്‍ അവരുടെ നില സാദാ പുകവലിക്കാരേക്കാള്‍ മോശമാകുന്നു. പുകയിലയില്‍ നിന്ന് ഇ-സിഗരറ്റിലേക്ക് മാറുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പുകവലിക്കാരില്‍ ഒരു ശതമാനത്തില്‍ താഴെ പേര്‍ പൂര്‍ണ്ണമായും ഇ-സിഗരറ്റിലേക്ക് മാറിയിട്ടുണ്ടെന്നും പഠനം കണ്ടെത്തി.

ഗുരുതരമായ കേസുകള്‍ നിരവധി ഇ-സിഗരറ്റ് ഉപയോക്താക്കളെ ആശുപത്രിയിലേക്കും വക്കുഴിയിലേക്കും അയച്ചു. ഇ-സിഗരറ്റ് ഉപയോഗത്തിന്റെ കാരണം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെങ്കിലും, ഇ-സിഗരറ്റുകള്‍ രോഗപ്രതിരോധവ്യവസ്ഥയെ അടിച്ചമര്‍ത്തുകയും ശ്വാസകോശത്തിലെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗത സിഗരറ്റിനേക്കാള്‍ ഉയര്‍ന്ന അളവിലുള്ള വിഷ രാസവസ്തുക്കള്‍ ഇ-സിഗരറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് രാസ വിശകലനങ്ങള്‍ തെളിയിച്ചു.

ഇ- സിഗററ്റില്‍ നിന്നുള്ള പുകയിലടങ്ങിയ നിക്കോട്ടിന്‍, രസം, രാസവസ്തുക്കള്‍ എന്നിവ മസ്തിഷ്‌കം, ശ്വാസകോശം, ഹൃദയം എന്നിവയെ ദുര്‍ബ്ബലപ്പെടുത്തുന്നു. നിക്കോട്ടിന്‍ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുകയും അവ തുറക്കുകയും ചെയ്യുന്നു. ഇതിലൂടെ കാല്‍സ്യവും മറ്റ് അയോണുകളും സെല്ലിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുന്നു. ക്രമേണ, കാല്‍സ്യത്തിന്റെ അമിതഭാരം ശരീരത്തില്‍ പ്രവേശിക്കുന്നു. കോശങ്ങളുടെ സൂത്രകണികകളില്‍ അമിതമായ കാല്‍സ്യത്തിന്റെ സാന്നിധ്യം ദോഷകരമാണ്.

Comments

comments

Categories: Health