സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

തൊഴില്‍രംഗത്ത് 23 ശതമാനം പങ്കാളിത്തവുമായി സൗദി വനിതകള്‍ പുതിയ റെക്കോഡ് കുറിച്ചു

റിയാദ്: സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. മുന്‍പാദത്തില്‍ 12.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മൂന്നാംപാദത്തില്‍ 12 ശതമാനമായി കുറഞ്ഞതായി സൗദിയിലെ ഔദ്യോഗിക സ്ഥിതിവിവര അതോറിട്ടി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തൊഴില്‍ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ സ്ത്രീകളിലെയും പുരുഷന്മാരിലെയും തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി തേടി തൊഴില്‍മേഖലയില്‍ എത്തിയിട്ടും സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും 30 ശതമാനത്തിലേറെയാണ്. അതേസമയം തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 23 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ എണ്ണയിതര മേഖല സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പതിയെ കരകയറുന്നതിന്റെ സൂചന കൂടിയാണ് തൊഴിലില്ലായ്മ നിരക്കിലുള്ള കുറവ്. എന്നാല്‍ വിദേശ തൊഴിലാളികള്‍ക്ക് ആധിപത്യമുള്ള രാജ്യത്തെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇപ്പോഴും സൗദി പൗരന്മാരുടെ നിയമനങ്ങള്‍ വളരെ കുറവാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്വകാര്യമേഖലയില്‍ നിയമിതരായ സൗദി പൗരന്മാരുടെ എണ്ണത്തില്‍ 2.8 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ നിയമനത്തിലും 8.5 ശതമാനം കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷമായി സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനത്തിന് മുകളിലാണ്.

Comments

comments

Categories: Arabia
Tags: Saudi

Related Articles