ഇതാ എത്തി ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട്

ഇതാ എത്തി ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട്

ട്രാഫിക് പ്രശ്‌നമാകില്ല, ചെറിയ ദൂരങ്ങള്‍ താണ്ടാന്‍ പറ്റിയ ഇരുചക്രവാഹനമെന്ന് ടിവിഎസ്

ചെന്നൈ: രാജ്യത്തെ പ്രമുഖ ഇരു-ത്രിചക്ര വാഹന നിര്‍മാണക്കമ്പനിയായ ടിവിഎസ് മോട്ടോര്‍ പുതിയ ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ് വിപണിയിലിറക്കി. മെച്ചപ്പെടുത്തിയ സ്റ്റൈലോടെയാണ് ടച്ച്സ്റ്റാര്‍ട്ട് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. അഴകുള്ള ഹെഡ്‌ലാമ്പ്, നീളത്തില്‍, സുഖപ്രദമായ ഇരട്ടനിറങ്ങളോടുകൂടിയ സീറ്റ്, കുഷന്‍ ബാക്ക്‌റെസ്റ്റ്, ക്രോംലെഗ്ഗാര്‍ഡ്, ക്രോം സൈലന്‍സര്‍ ഗാര്‍ഡ്, മുന്‍വശത്തെ ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ തുടങ്ങിയവയെല്ലാം യാത്ര സുഖകരമാക്കുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനിയുടെ വിജയമന്ത്രം. ഈ വിശ്വാസത്തിന്റെ വിപുലീകരണമാണ് ടിവിഎസ്എക്‌സ്എല്‍ 100 കംഫര്‍ട്ട്‌ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ്. പുതുതലമുറ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ടച്ച്സ്റ്റാര്‍ട്ട് ലക്ഷ്യമിടുന്നു. ഒതുക്കവും കുറഞ്ഞ ഭാരവും ഓട്ടോമാറ്റിക് ഗിയറും മെച്ചപ്പെട്ട യാത്രാസുഖം പ്രദാനം ചെയ്യുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇരുചക്രവാഹനവുമാണിത്-ടിവിഎസ് മോട്ടോര്‍ കമ്പനി യൂട്ടിലിറ്റി പ്രൊഡക്റ്റ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് എസ് വൈദ്യനാഥന്‍ പറഞ്ഞു.

യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ട്രാഫിക് ആണ്. തെരക്കേറിയ റോഡിലൂടെ വളരെയേറെ സമയം യാത്രയ്ക്കുവേണ്ടി വരുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുകയെന്നതും പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് അവരുടെ യാത്രാസമയം ലാഭിക്കാനും പ്രയാസമില്ലാതെ താങ്ങാവുന്ന ചെലവില്‍ ചെറിയ ദൂരങ്ങള്‍ താണ്ടാനും സഹായിക്കും വിധമാണ് ടച്ച് സ്റ്റാര്‍ട്ടിന്റെ രൂപകല്‍പ്പന-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ട് ടെക്‌നോളജിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിട്ടുള്ളത്. മൊബീല്‍ റീച്ചാര്‍ജര്‍, മോട്ടോര്‍സൈക്കിളിന്റേതുപോലുള്ള ഫ്രണ്ട് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍, ഏതൊരു റോഡ് അവസ്ഥയ്ക്കും യോജിച്ച 16 ഇഞ്ച് ചക്രങ്ങള്‍, ലളിതമായ സെന്‍ട്രല്‍ സ്റ്റാന്‍ഡ്, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സാങ്കേതികവിദ്യ, ആകര്‍ഷകമായബോഡി ഗ്രാഫിക് തുടങ്ങിയവ ഐ-ടച്ച്സ്റ്റാര്‍ട്ടിന്റെ പ്രത്യേകതകളാണ്. ഹൈസ്പാര്‍ക്ക് എനര്‍ജി എന്‍ജിന്‍ (99.7 സിസി ഫോര്‍സ്‌ട്രോക് എന്‍ജിന്‍) മികച്ച പിക് അപ് നല്‍കുന്നു.

കേരളത്തിലെ എക്‌സ്‌ഷോറൂം വില 43865 രൂപ മുതലാണ്. നിലവില്‍ടിവിഎസ്എക്‌സ്എല്‍ 100-ന് അഞ്ചു പതിപ്പുകള്‍ ലഭ്യമാണ്. എക്‌സ്എല്‍ 100, എക്‌സ്എല്‍കംഫര്‍ട്ട്, എക്‌സ്എല്‍ 100 ഹെവിഡ്യൂട്ടി, എക്‌സ്എല്‍ഹെവിഡ്യൂട്ടിഐ-ടച്ച്സ്റ്റാര്‍ട്ട്, ഏറ്റവും പുതിയഎക്‌സ്എല്‍ 100 കംഫര്‍ട്ട്‌ഐ-ടച്ച്സ്റ്റാര്‍ട്ട് എന്നിവയാണവ.

Comments

comments

Categories: Arabia