ബിഒബി ട്രിനിഡാഡ് & ടൊബാഗോ യൂണിറ്റ് വില്‍ക്കുന്നു

ബിഒബി ട്രിനിഡാഡ് & ടൊബാഗോ യൂണിറ്റ് വില്‍ക്കുന്നു

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ട്രിനിഡാഡ് & ടൊബാഗോ യൂണിറ്റ് വില്‍ക്കുന്നു. ഇതിനായി അന്‍സ മെര്‍ച്ചന്റ് ബാങ്ക് ലിമിറ്റഡുമായി ഷെയര്‍ പര്‍ച്ചേസ് കരാര്‍ ഒപ്പുവച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിദേശ സബ്‌സിഡിയറി ബാങ്ക് ഓഫ് ബറോഡ ട്രിനിഡാഡ് & ടൊബാഗോ ലിമിറ്റഡ് 2007ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യാന്തര ബിസിനസ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 2017ല്‍ ബാങ്കിന്റെ ബോര്‍ഡ് മീറ്റിംഗിലാണ് ബിസിനസ് വില്‍പ്പന കരാറിന് അംഗീകാരം നല്‍കിയത്. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് അന്‍സ മെര്‍ച്ചന്റ് ബാങ്കിനെ തെരഞ്ഞെടുത്തത്.

Comments

comments

Categories: FK News

Related Articles