ദീര്‍ഘായുസ്സ് ജീവിതത്തിന്റെ അര്‍ത്ഥം

ദീര്‍ഘായുസ്സ് ജീവിതത്തിന്റെ അര്‍ത്ഥം

ആയുരാരോഗ്യത്തോടെയിരിക്കുക എന്ന അനുഗ്രഹാശിസ്സുകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ജീവിതം സംബന്ധിച്ച പരമസത്യമാണിതെന്ന് പഠനങ്ങളും സമ്മതിക്കുന്നു. സമ്പന്നരല്ലെങ്കിലും മറ്റുള്ളവരെക്കാള്‍ എപ്പോഴും സന്തോഷവും ആരോഗ്യവും കൈവരിക്കുന്നവര്‍ ജീവിതത്തില്‍ ഒരു അര്‍ത്ഥം കണ്ടെത്തുന്നു.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, പലരും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഒരു ദാര്‍ശനിക വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുന്നു, എന്നാല്‍ ജീവിതത്തിലെ അര്‍ത്ഥം മെച്ചപ്പെട്ട ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ജീവിതത്തിലെ അര്‍ത്ഥം മെഡിക്കല്‍ ഗവേഷണത്തിലെ ഒരു പ്രധാന ചോദ്യമായി ഉയര്‍ന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ച് പ്രായമായവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി സാന്‍ ഡീഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ആരോഗ്യത്തിനും ക്ഷേമത്തിനും ജീവിതത്തിലെ സാന്നിധ്യവും അര്‍ത്ഥവും തിരയുന്നത് പ്രധാനമാണെന്ന് കണ്ടെത്തി. നിങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥം കണ്ടെത്തുമ്പോള്‍, നിങ്ങള്‍ കൂടുതല്‍ സംതൃപ്തരാകും, അതേസമയം നിങ്ങള്‍ക്ക് ജീവിതലക്ഷ്യം നേടാനായില്ലെങ്കില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുമെന്ന് സീനിയര്‍ അസോസിയേറ്റ് ഡീന്‍ ദിലീപ് വി ജെസ്റ്റെ പറഞ്ഞു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്കിയാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ജീവിതത്തിലെ അര്‍ത്ഥത്തിന്റെ സാന്നിധ്യം മെച്ചപ്പെട്ട ശാരീരികവും മാനസികവുമായ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി, അതേസമയം ജീവിതത്തിലെ അര്‍ത്ഥത്തിനായുള്ള തിരയല്‍ മാനസികപ്രശ്‌നങ്ങളുണ്ടാക്കാം. ജീവിതത്തിലെ കൊടുമുടികളില്‍ അര്‍ത്ഥത്തിന്റെ സാന്നിധ്യവും ജീവിതത്തിന്റെ അര്‍ത്ഥത്തിനായുള്ള തിരയലും ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോഴാണ് വാര്‍ധക്യായതായി തോന്നുന്നതെന്ന്  ഗവേഷകര്‍ കണ്ടെത്തി.

നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍, നിങ്ങളുടെ ഇരുപതുകളിലെന്നപോലെ, നിങ്ങളുടെ കരിയറിനെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും ഒരു വ്യക്തിയെന്ന നിലയില്‍ എവിടെയെത്തുമെന്നും നിങ്ങള്‍ക്ക് ഉറപ്പില്ല. നിങ്ങള്‍ ജീവിതത്തില്‍ അര്‍ത്ഥം തിരയുകയാണ്. എന്നാല്‍, മുപ്പതുകളിലും നാല്‍പതുകളിലും അമ്പതുകളിലും എത്തുമ്പോള്‍, നിങ്ങള്‍ക്ക് കൂടുതല്‍ സ്ഥാപിതമായ ബന്ധങ്ങളുണ്ടാകുന്നു. വിവാഹിതനും ഒരു കുടുംബവുമുണ്ടായിരിക്കാം, നഒരു കരിയറില്‍ എത്തിയിരിക്കും. അപ്പോള്‍ തിരയല്‍ കുറയുകയും ജീവിതത്തിന്റെ അര്‍ത്ഥം വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്ന് ജെസ്റ്റെ പറഞ്ഞു.

Comments

comments

Categories: Health
Tags: Live long