റോഡ് നന്നാക്കാന്‍ എത്ര പേര്‍ മരിക്കണം?

റോഡ് നന്നാക്കാന്‍ എത്ര പേര്‍ മരിക്കണം?

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച് കോടതി

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വീഴ്ച വരുത്തിയതിന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനാവാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ പരാജയമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച പാലാരിവട്ടത്തുണ്ടായ ബൈക്കപകടത്തില്‍ മരിച്ച 23 വയസ്സുകാരനായ യദുലാലിന്റെ കുടുംബത്തോട് കോടതി മാപ്പ് പറഞ്ഞു.

കൊച്ചിയിലെ നടപ്പാതകളുടെ അവസ്ഥ വളരെ മോശമാണെന്നും, കുഴിയില്‍ വീണുള്ള മരണം ഇനിയും ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കണെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നഗരത്തിലെ റോഡുകളുടെ അവസ്ഥ പഠിക്കാന്‍ മൂന്ന് അഭിഭാഷകരടങ്ങിയ അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചു.

Categories: FK News, Slider