ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിച്ച് പി& ജി

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിച്ച് പി& ജി

ഇന്ത്യയിലെ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ വിപണി ലക്ഷ്യമിട്ട് പ്രോക്ടര്‍&ഗാംബിള്‍ (പി& ജി) ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊക്കോകോള എന്നിവരെ പോലെ വെബ്‌സ്‌റ്റോറുകള്‍ക്ക് തുടക്കമിടാനാണ് നീക്കം. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ജി ഡിസ്ട്രിബ്യൂട്ടറുമായി ചേര്‍ന്ന് ഉല്‍പ്പന്ന വിതരണം പരീക്ഷണ അടിസ്ഥാനത്തില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അടുത്തമാസം മുതല്‍ പിജിഷോപ്പ്‌ഡോട്ട്ഇന്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ പിആന്‍ഡ്ജിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ജി ഡിസ്ട്രിബ്യൂട്ടറാകും നടത്തുക. കൊക്കോകോള കോക്ക്2ഹോംഡോട്ട്‌കോം എന്ന പേരിലാണ് വെബ്‌സ്റ്റോര്‍ തുടങ്ങിയിരിക്കുന്നത്. പ്രീമിയം താജ് മഹല്‍ ടീ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നതിനായാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ താജ്മഹല്‍ടീഹൗസ്‌ഡോട്ട്‌കോം എന്ന പേരില്‍ വെബ്‌സ്റ്റോര്‍ തുടങ്ങിയത്.

Comments

comments

Categories: FK News
Tags: P&G