കാപ്പികുടിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

കാപ്പികുടിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

കാപ്പി ആരോഗ്യത്തിന് ഹാനികരമെന്ന പ്രചാരണങ്ങളെ തള്ളി ഉപാപചയപ്രശ്‌നങ്ങള്‍ കുറയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നു

കാപ്പികുടി മെറ്റബോളിക് സിന്‍ഡ്രോമിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മിതമായ തോതില്‍ കാപ്പി കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉപാപചയപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതായി കണ്ടു. പോളിഫെനോള്‍സ് എന്ന പോഷകങ്ങളാണ് കാപ്പിക്ക് ഈ ആരോഗ്യ ഗുണം നല്‍കുന്നത്. ശരീരഭാരം കുറയ്ക്കുക, പുകവലിക്കാതിരിക്കുക, മതിയായ വ്യായാമം ചെയ്യുക എന്നിവയാണ് ഈ അവസ്ഥയെ തടയുന്നതിനോ തിരിച്ചെടുക്കുന്നതിനോ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിദിനം ഒന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നവരില്‍ മെറ്റബോളിക് സിന്‍ഡ്രോം (മെറ്റ്‌സ്) സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുറയുന്നതായാണ് ഏറ്റവും പുതിയ കണ്ടെത്തലുകള്‍.

രക്താതിമര്‍ദ്ദം, നിയന്ത്രണാതീതമായ കൊളസ്‌ട്രോള്‍നില, അമിതവണ്ണം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരനിരക്ക് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോഴാണ് മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് സിന്‍ഡ്രോം അല്ലെങ്കില്‍ സിന്‍ഡ്രോം എക്‌സ് എന്നിവയാണ് ഇതിന്റെ മറ്റ് പേരുകള്‍. ലോകമെമ്പാടുമുള്ള ഒരു ബില്ല്യണ്‍ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമാണ് മെറ്റ്‌സ്്. ഇത് കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളാണ് ഉപാപചയപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെന്നു കണ്ടെത്തി, പ്രത്യേകിച്ചും ഫിനോളിക് ആസിഡുകളും ഫ്‌ളേവനോയിഡുകളും. മിതമായ കാപ്പി ഉപഭോഗം ഹൃദ്രോഗം, കാന്‍സര്‍, അകാല മരണനിരക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങള്‍ കൂടി അവലോകനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. യൂറോപ്യരില്‍ കണ്ടെത്തിയ പോളിഫെനോളുകളുടെ പ്രധാന ഭക്ഷണ സ്രോതസ്സുകള്‍ കോഫിയും ചായയുമാണെന്ന് മനസ്സിലാക്കാനായി. കാപ്പി ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചാരണമുള്ളതിനാല്‍ അത് ആരോഗ്യത്തെ ഗുണകരമോ ദോഷകരമോ ആയാണോ സ്വാധീനിക്കുന്നത് എന്ന് ഗവേഷകര്‍ പരിശോധിച്ച ശേഷമാണ് നിഗമത്തിലെത്തിയത്.

പ്രതിദിനം ഒന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് നിരീക്ഷണ പഠനങ്ങളില്‍ മെറ്റ്‌സിന്റെ അപകടസാധ്യത കുറയ്ക്കുന്നതായി ഇതു സംബന്ധിച്ച മെറ്റാ അനാലിസിസ് നിഗമനത്തിലെത്തുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ പോലുള്ള കാപ്പി കുടിക്കുന്നതും മെറ്റ്‌സിന്റെ പ്രത്യേക അവസ്ഥകളും തമ്മിലുള്ള ഈ ബന്ധം പുരുഷന്മാരിലും സ്ത്രീകളിലും നിരീക്ഷിക്കപ്പെട്ടു.
നിലവിലുള്ള മിക്ക പഠനങ്ങളും പൊതുവെ നിരീക്ഷണ പഠനങ്ങളാണ്. ഇതിനര്‍ത്ഥം അവര്‍ക്ക് നേരിട്ടുള്ള കാര്യകാരണബന്ധം വിലയിരുത്താന്‍ കഴിയില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നുമാണ്. പങ്കെടുക്കുന്നവരില്‍ നല്ലതോ ചീത്തയോ ആയ ആരോഗ്യ ശീലങ്ങള്‍ ഗവേഷകര്‍ക്ക് കണക്കാക്കാനാവില്ല എന്നതാണ് ഈ ഗവേഷണത്തിലെ ഒരു പരിമിത ഘടകം. ഉദാഹരണത്തിന്, പുകവലി പോലുള്ള അനാരോഗ്യകരമായ പെരുമാറ്റങ്ങളുമായി കാപ്പി കുടിക്കുന്നത് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.

ചില ആരോഗ്യ ഗുണങ്ങള്‍ കാപ്പിക്ക് നല്‍കാന്‍ കഴിയുമെങ്കിലും മോശം ശീലങ്ങളില്‍ നിന്നുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് കഴിയില്ല. മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ എന്നിവ ആരോഗ്യത്തെ സ്വാധീനിക്കുന്ന കാപ്പിയേക്കാള്‍ ശക്തമായ ഘടകങ്ങളാണ്. ചില പഠനങ്ങളില്‍, പുകവലിക്കാരുടെ എണ്ണം കൂടുതലായതിനാല്‍ കാന്‍സര്‍ മരണനിരക്ക് പോലുള്ള ചില ഫലങ്ങളുമായി കാപ്പിയുടെ ബന്ധത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ആരോഗ്യകരമായ ജീവിതശൈലിയുടെ പശ്ചാത്തലത്തിലാണ് കാപ്പി പ്രയോജനകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ആരോഗ്യകരമായ ശീലങ്ങള്‍ മെറ്റ്‌സിനെ തടയാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും മുന്‍ഗണന നല്‍കണം.

Comments

comments

Categories: Health
Tags: coffee, health