2020 സുസുകി ഹയബൂസ വിപണിയില്‍

2020 സുസുകി ഹയബൂസ വിപണിയില്‍

മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയില്ല. ബിഎസ് 6 എന്‍ജിന്‍ നല്‍കിയില്ല

ന്യൂഡെല്‍ഹി: 2020 മോഡല്‍ സുസുകി ഹയബൂസ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കിയില്ല. അതേസമയം പുതിയ ഗ്രാഫിക്‌സ്, പുതിയ ഫ്രണ്ട് ബ്രേക്ക് കാലിപര്‍ എന്നിവ ലഭിച്ചിരിക്കുന്നു. എന്നാല്‍ വിലയില്‍ മാറ്റമില്ല. 13,74,941 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡെയ്‌റിംഗ് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍ പുതിയ ഹയബൂസ ലഭിക്കും. പരിമിത എണ്ണം 2020 മോഡല്‍ ഹയബൂസ മാത്രമായിരിക്കും വില്‍ക്കുന്നത്.

ബിഎസ് 4 പാലിക്കുന്ന 1,340 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 197 ബിഎച്ച്പി കരുത്തും 7,200 ആര്‍പിഎമ്മില്‍ 155 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 2.74 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 299 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തും പുതിയ എന്‍ജിന്‍ നല്‍കിയും പുതിയ ഹയബൂസ നിര്‍മിക്കുകയാണ് സുസുകി. എന്നാല്‍ 2021 നുമുമ്പ് ഇന്ത്യയിലെത്തില്ല.

Comments

comments

Categories: Auto