കുട്ടികളില്‍ പ്രീ ഡയബറ്റിസ് തടയാന്‍

കുട്ടികളില്‍ പ്രീ ഡയബറ്റിസ് തടയാന്‍

കൗമാരക്കാരില്‍ പ്രമേഹപൂര്‍വ്വാവസ്ഥ വര്‍ധിക്കുന്നത് ആശങ്കാജനകം

അമേരിക്കന്‍ ഐക്യനാടുകളിലെ കൗമാരക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോള്‍ പ്രീ ഡയബറ്റിസ് ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കാലക്രമേണ ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ അവസ്ഥ കാരണമാകും. കുട്ടികള്‍ക്കിടയില്‍ പ്രീ ഡയബറ്റിസിന്റെ വര്‍ദ്ധനവ് 1980 കളില്‍ ആരംഭിച്ച അമിതവണ്ണ പ്രവണതയുടെ ബാക്കിപത്രമാണെന്നു വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം നല്‍കാനും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളോട് അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രീ ഡയബറ്റിസ് ബാധിച്ച കൗമാരക്കാരും ചെറുപ്പക്കാരും അനുചിതമായ കാര്‍ഡിയോമെറ്റബോളിക് റിസ്‌ക് പ്രൊഫൈല്‍ പ്രകടിപ്പിക്കുന്നതിനാല്‍ ഇവരില്‍ ഭാവിയില്‍ രോഗസങ്കീര്‍ണത ഗുരുതരമാകുന്നു. പ്രത്യേകിച്ചും,ഇത്തരക്കാരില്‍ ഉയര്‍ന്ന സാന്ദ്രതയില്ലാത്ത ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍, സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം, സെന്‍ട്രല്‍ അഡിപ്പോസിറ്റിയെന്ന അരക്കെട്ടിലെ കൊഴുപ്പ്, സാധാരണക്കാരെ അപേക്ഷിച്ച് ഇന്‍സുലിന്‍ സംവേദനക്ഷമതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാമെന്ന് സിഡിസിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഗവേഷകര്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുപ്പിച്ച 5,786 പേരില്‍ 12-18 പ്രായപരിധിയിലുള്ളവരെയും 1934 പരിധിയിലുള്ളവരുമുണ്ട്. ഇതുവരെ നടത്തിയ യൂത്ത് പ്രീ ഡയബറ്റിസിനെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ എപ്പിഡെമോളജിക്കല്‍ പഠനമായി ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തില്‍ ടൈപ്പ് 2 പ്രമേഹത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് കാണിക്കുന്ന പഠനത്തിനൊപ്പമാണ് ഈ കണ്ടെത്തലുകള്‍. ടൈപ്പ് 2 പ്രമേഹത്തെ ഒരിക്കല്‍ വാര്‍ധക്യത്തിന്റെ ആരംഭം എന്ന് വിളിച്ചിരുന്നു, കാരണം ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ വളരെ അപൂര്‍വമായിരുന്നു. പുതിയ സാഹചര്യത്തില്‍ വാക്കള്‍ക്ക് അനുയോജ്യമായി പ്രാഥമിക, ദ്വിതീയ പ്രതിരോധ ശ്രമങ്ങളുടെ ആവശ്യകത ഗവേഷണം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

യുഎസുകാരായ വൃദ്ധരില്‍ മൂന്നിലൊന്നു പേര്‍ക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. യുഎസില്‍ പ്രീ ഡയബറ്റിസ് വളരെ വ്യാപകമാണ്, ഏകദേശം 85 ദശലക്ഷം അമേരിക്കക്കാര്‍ ഈ അവസ്ഥയില്‍ നിന്ന് കഷ്ടപ്പെടുന്നു, 80 ശതമാനം പേര്‍ക്കും ഇത് അറിയില്ല. പ്രീ ഡയബറ്റിസ് കൗമാരക്കാരില്‍ കാണപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്, ആരോഗ്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടുതലാണ് ഇത്. പ്രീ ഡയബറ്റിസും ശരീരഭാരവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറെക്കാലമായി പൊണ്ണത്തടി പ്രവണത തുടരുന്നതിനാല്‍ പ്രീ ഡയബറ്റിസിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് യാദൃശ്ചികമല്ല.

ചെറുപ്പക്കാര്‍ക്കിടയിലെ പ്രീ ഡയബറ്റിസ് പ്രമേഹത്തിലേക്കും ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഉടനടി നയിച്ചേക്കില്ലെങ്കിലും, മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. മക്കള്‍ അമിതഭാരമുള്ളവരും പഞ്ചസാരയോട് സംവേദനക്ഷമത കാണിക്കുന്നവരുമാണെങ്കില്‍ കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയും ബിഎംഐയും ഡോക്ടറെ കണ്ട് പരിശോധിക്കാന്‍ ഗവേഷകര്‍ മാതാപിതാക്കളെ ഉപദേശിച്ചു. പ്രീ ഡയബറ്റിസ് സാധ്യതയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എ 1 സി നിരക്ക് പരിശോധന കൂടാതെ, വെറുംവയറ്റിലെ രക്തത്തിലെ പഞ്ചസാരയും ഗ്ലൂക്കോസ് ടോളറന്‍സും പരിശോധിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആരോഗ്യകരമായ, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, കുറഞ്ഞ കലോറി ഭക്ഷണക്രമം, ശരീരഭാരം കുറയ്ക്കല്‍, വ്യായാമം, ജീവിതശൈലീമാറ്റം എന്നിവയാണ് പ്രീ ഡയബറ്റിസ് കുറയ്ക്കുന്നതിനു എടുക്കേണ്ട നിര്‍ണായക ചുവടുകള്‍. ആരോഗ്യകരമായ ഭക്ഷണരീതി കുട്ടിക്കാലത്തോ അതിനുമുമ്പോ ആരംഭിക്കണം. കുടുംബങ്ങള്‍ക്ക് പോഷകാഹാര വിദ്യാഭ്യാസം ആവശ്യമാണ്. കുട്ടികളുടെ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക, സ്‌കൂള്‍ സ്പോര്‍ട്സ് പോലുള്ള പ്രോഗ്രാമുകളില്‍ കുട്ടികള്‍ ശാരീരികമായി സജീവമാകണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിക്കണം, ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റ് ഭക്ഷണം എന്നിവ കഴിക്കുന്നതിനേക്കാള്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് അമിതവണ്ണത്തിനും പ്രമേഹത്തിനും സാധ്യത കുറയ്ക്കുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health