സൗജന്യ ഓഡിയോ സ്ട്രീമിംഗ് ആപ്പ് സേവനവുമായി ആമസോണ്‍

സൗജന്യ ഓഡിയോ സ്ട്രീമിംഗ് ആപ്പ് സേവനവുമായി ആമസോണ്‍

ആമസോണ്‍ ഇന്ത്യയില്‍ സൗജന്യ ഓഡിയോ സ്ട്രീമിംഗ് ആപ്പ് അവതരിപ്പിച്ചു. ഓഡിയോബുക്ക് സേവനം രാജ്യത്ത് പുറത്തിറക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ആമസോണ്‍ ‘ഓഡിബിള്‍ സുനോ’ എന്ന പേരില്‍ ഓഡിയോ സ്ട്രീമിംഗ് സേവനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി പരസ്യ രഹിത ഓഡിയോ സേവനം നല്‍കുന്നത്.

ഓഡിബിള്‍ സുനോയിലൂടെ ഇന്ത്യക്കാര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ഉള്ളടക്കത്തില്‍ നൂറിലേറെ മണിക്കൂറില്‍ പരിധിയില്ലാത്തെ സേവനം ആസ്വദിക്കാം. അറുപതില്‍പ്പരം എക്‌സ്‌ക്ലുസീവ് ഓഡിയോ പരമ്പരകള്‍, നാടകം എന്നിവ ഈ പ്ലാറ്റ്‌ഫോമിലുണ്ട്. ആഭ്യന്തര ഡിജിറ്റല്‍ ഉള്ളടക്ക സ്റ്റുഡിയോകളായ ടിവിഎഫ്, ഒഎംഎല്‍, കള്‍ച്ചര്‍ മെഷീന്‍, ഫിലിം കംപാനിയന്‍, ടെറിബിളി ടൈനി ടെയ്ല്‍ എന്നിവയുമായി ആമസോണ്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയിലെ പ്രശസ്തരായ ബോളിവുഡ് താരങ്ങളുടേയും ടെലിവിഷന്‍ താരങ്ങളുടേയും ശബ്ദം ആപ്പ് വഴി കേള്‍ക്കാനാകും.

Comments

comments

Categories: FK News
Tags: Amazon