ഡെങ്കിപ്പനി നേരിടാന്‍ ബാക്ടീരിയയുമായി ശ്രീലങ്ക

ഡെങ്കിപ്പനി നേരിടാന്‍ ബാക്ടീരിയയുമായി ശ്രീലങ്ക

ഡെങ്കിപ്പനി ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പ്രത്യേക ബാക്ടീരിയകള്‍ പരീക്ഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മുതല്‍ കൊളംബോയിലെ 25 പ്രാദേശിക ടൗണ്‍ഷിപ്പുകളില്‍ വോള്‍ബാച്ചിയ എന്ന ബാക്ടീരിയയെ ഇതിനായി ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പബാ പാലിഹാവദാന പറഞ്ഞു. കൊതുക് മുട്ട നിറഞ്ഞ വെള്ളത്തില്‍ കലര്‍ത്താനുള്ള വൈറസ് ഗുളിക വീടുകളില്‍ വിതരണം ചെയ്യും. ഇത് രണ്ടാഴ്ചത്തേക്ക് വെള്ളത്തില്‍ കലര്‍ത്തി അടച്ചിടണം, മുട്ടവിരിഞ്ഞു വരുന്ന കൊതുകുകള്‍ അന്തരീക്ഷത്തില്‍ വോള്‍ബാച്ചിയ പടര്‍ത്തും.

ആഗോളകൊതുക് നിര്‍മാര്‍ജ്ജന പരിപാടി അനുസരിച്ച്, വോള്‍ബാച്ചിയ ഡെങ്കിവെറസുകള്‍ പകര്‍ത്തനുള്ള കൊതുകുകളുടെ കഴിവ് കുറയ്ക്കുകയും അവയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. കൊതുക് പരത്തുന്ന വൈറസുകളായ ഡെങ്കി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയുമായി ഇത് പ്രതിപ്രവര്‍ത്തിക്കുന്നു, ഇത് വൈറസുകളുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നു. കൊതുക് പരത്തുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ വോള്‍ബാച്ചിയ ഉപയോഗിച്ച ആദ്യരാജ്യം ഓസ്‌ട്രേലിയ ആയിരുന്നു. ഇവിടെ പദ്ധതി നടപ്പാക്കിക്കഴിഞ്ഞ്, എട്ട് വര്‍ഷത്തിനുള്ളില്‍ രോഗം രേഖപ്പെടുത്തിയിട്ടില്ല. ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, പസഫിക് ദ്വീപുകള്‍, വിയറ്റ്‌നാം, ഇന്ത്യ, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ ബാക്ടീരിയ വിജയകരമായി ഉപയോഗിക്കുന്നു. 2017 ല്‍ ശ്രീലങ്കയില്‍ 186,101 കേസുകളും 320 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഭൂതപൂര്‍വമായി രോഗംപൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കൊതുക് പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും പൗരന്മാരെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ എപ്പിഡെമിയോളജി യൂണിറ്റിന്റെ കണക്കനുസരിച്ച് 2019 ല്‍ രാജ്യത്ത് 86,484 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊളംബോയിലും നുഗെഗോഡയിലുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. കൊളംബോയ്ക്ക് ചുറ്റുമുള്ള 25 ഗ്രാമഡിവിഷനുകളില്‍ ബാക്ടീരിയകള്‍ പുറത്തിറക്കും. ലബോറട്ടറി പരിശോധനയ്ക്കും ഫീല്‍ഡ് പരിശോധനയ്ക്കും ശേഷമാകും ബാക്ടീരിയ അവതരിപ്പിക്കും.

Comments

comments

Categories: Health
Tags: Dengue fever