ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി കനം കുറഞ്ഞ ചാര്‍ജ്ജര്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി കനം കുറഞ്ഞ ചാര്‍ജ്ജര്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ക്ലച്ച് ചാര്‍ജ്ജര്‍ വിപണിയിലെത്തുന്നു. എവിടെയും ഏതു സമയത്തും കീശയിലോ പഴ്‌സിലോ ഭദ്രമായി കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ചാര്‍ജ്ജറാണിത്. 0.15 ഇഞ്ച് കനം മാത്രമുള്ള ചാര്‍ജ്ജര്‍ മെറ്റല്‍ കവറിംഗോടു കൂടിയതും കേബിള്‍ വഴി ഫോണിലേക്ക് കണക്ട് ചെയ്യാവുന്നതുമാണ്.

2300 എംഎച്ച് ശേഷിയുള്ള ചാര്‍ജ്ജര്‍ ഫോണ്‍ കപ്പാസിറ്റി അനുസരിച്ച് 50 മുതല്‍ 90 ശതമാനം ചാര്‍ജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ക്ലച്ച് ചാര്‍ജ്ജറിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമായ വില്‍സണ്‍ കാര്‍ട്ടറിന് സ്വന്തം ജീവിതത്തിലുണ്ടായ അനുഭവത്തിന്റെ ഫലമായാണ് ഇത് നിര്‍മിക്കാനായത്. രാത്രിയില്‍ തനിച്ച് പുറത്തുപോയ ഗേള്‍ ഫ്രണ്ടിനെ വിളിക്കാനാകാതെ ഫോണ്‍ നിലച്ചുപോയതോടെയാണ് അദ്ദേഹം ഇത്തരമൊരു സംരംഭത്തെ കുറിച്ച് ചിന്തിക്കാനിടയായത്.

Comments

comments

Categories: Tech