അഭിമാനം, ഇന്‍ഫോസിസിന് യുഎന്‍ അവാര്‍ഡ്

അഭിമാനം, ഇന്‍ഫോസിസിന് യുഎന്‍ അവാര്‍ഡ്

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഭീമന്‍ ഇന്‍ഫോസിസിന് ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി അവാര്‍ഡ്. കാര്‍ബണ്‍ രഹിത പ്രവര്‍ത്തനങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ക്കുള്ള വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിക്ക് ഇത്തരത്തിലൊരു പുരസ്‌കാരം ലഭിക്കുന്നതെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ലഭിച്ചതെന്ന് ബെംഗളൂരു കേന്ദ്രമാക്കിയ കമ്പനി അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് പ്രചോദനം നല്‍കുന്നതാണ് ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങളെന്ന് യുഎന്‍ വിലയിരുത്തി.

Comments

comments

Categories: FK News
Tags: Infosys