വൈദ്യുതി, ഉരുക്ക് മേഖലകളില്‍ ഇന്ത്യ-ജപ്പാന്‍ പദ്ധതികള്‍

വൈദ്യുതി, ഉരുക്ക് മേഖലകളില്‍ ഇന്ത്യ-ജപ്പാന്‍ പദ്ധതികള്‍

സുസ്ഥിരവും കാര്‍ബണ്‍ കുറഞ്ഞതുമായ ആണവോര്‍ജം എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ചട്ടക്കൂട് യാഥാര്‍ഥ്യമാക്കും

ന്യൂഡെല്‍ഹി: വൈദ്യുതിയുടെ സ്ഥായിയും സുസ്ഥിരവുമായ ലോ-കാര്‍ബണ്‍ വിതരണത്തിന്റെ ശേഷിയും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനായി ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നു. ഇതിനായുള്ള ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. പഠനങ്ങളിലൂടെയും പരിശീലന പദ്ധതികളിലൂടെയും വിജ്ഞാനം പങ്കുവെക്കുന്നതിലൂടെയും സ്ഥായിയും സുസ്ഥിരവും കാര്‍ബണ്‍ കുറഞ്ഞതുമായ ആണവോര്‍ജം എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ചട്ടക്കൂട് യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വികസനത്തിന് അനുയോജ്യവും കേന്ദ്ര ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട നയം നടപ്പാക്കുന്നതിനു സാഹചര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം ഉരുക്കു മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ‘ഇന്ത്യ-ജപ്പാന്‍ സ്റ്റീല്‍ ഡയലോഗ്’ വഴി ഉരുക്കു മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച സാധ്യമാക്കുന്നതിനായുള്ള പരസ്പര ധാരണ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിനുള്ള കരാറാണ് നടപ്പാക്കുന്നത്.

മേന്മ കൂടിയ ഉരുക്ക് ഉല്‍പാദിപ്പിക്കുന്നതിനു നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയില്‍ ഉരുക്ക് ഉപയോഗത്തിനുള്ള പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുന്നതിനായി സഹകരിക്കാവുന്ന എല്ലാ വഴികളും തേടാനും സഹകരണത്തിലൂടെ പദ്ധതിയിടുന്നു.
ഇന്ത്യയില്‍ മേന്‍മ കൂടിയ ഉരുക്ക് ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനു സഹകരണ കരാര്‍ സഹായകമാകും.

Comments

comments

Categories: FK News
Tags: India-Japan

Related Articles