ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനമെത്തിക്കാന്‍ എച്ച്ഡിഎഫ്‌സി

ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനമെത്തിക്കാന്‍ എച്ച്ഡിഎഫ്‌സി

സ്റ്റോര്‍കിംഗ് ശൃംഖലയിലൂടെ ഇനി എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ട ചെറുകിട ബാങ്കിംഗ് ഇടപാടുകള്‍ നടത്താനാകും

ബെംഗളൂരു: രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കും സ്റ്റാര്‍ട്ടപ്പ് സേവനമായ സ്റ്റോര്‍കിംഗും സഹകരിക്കുന്നു. സ്റ്റോര്‍കിംഗ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കോര്‍പ്പറേറ്റ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കും. സ്റ്റോര്‍കിംഗിന്റെ ശൃംഖല ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് എച്ച്ഡിഎഫ്‌സി ലക്ഷ്യമിടുന്നത്.

സ്റ്റോര്‍കിംഗ് ശൃംഖലയിലൂടെ ഇനി എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ട ചെറുകിട ബാങ്കിംഗ് ഇടപാടുകള്‍ നടത്താനാകുമെന്ന് കമ്പനികള്‍ അറിയിച്ചു. ബ്രാഞ്ച് തുറക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ പോലും സേവനങ്ങള്‍ എത്തിക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ചെറുകിട കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇന്‍സ്റ്റോര്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന സ്റ്റാര്‍ട്ടപ്പാണ് സ്റ്റോര്‍കിംഗ്.

സ്റ്റോര്‍കിംഗുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ഉള്‍ഗ്രാമങ്ങളില്‍ പോലും എത്തിക്കാന്‍ കഴിയും. അവരുടെ ശൃംഖല എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബ്രാഞ്ച് പോലെ തന്നെ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനും കൂടുതല്‍ ആളുകളെ ഔപചാരിക ധനകാര്യസേവനരംഗത്തേക്ക് കൊണ്ടുവരാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്-എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്മിത ഭഗത്ത് പറഞ്ഞു.

Comments

comments

Categories: Banking
Tags: banking, HDFC