ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ച റെക്കാര്‍ഡ് ചൈനക്കു സ്വന്തം

ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ച റെക്കാര്‍ഡ് ചൈനക്കു സ്വന്തം
  • തുര്‍ക്കിയെ മറികടന്നാണ് ബെയ്ജിംഗ് ഒന്നാമതെത്തിയത്
  • രാഷ്ട്രീയം, മനുഷ്യാവകാശം, അഴിമതി കവറേജ് എന്നിവ റിപ്പോര്‍ട്ടര്‍മാരെ കുഴപ്പത്തിലാക്കുകയാണെന്നും കണ്ടെത്തല്‍

ന്യൂഡെല്‍ഹി: ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ച റെക്കാര്‍ഡ് ചൈനക്കു സ്വന്തം. ഈ വര്‍ഷം തൂര്‍ക്കിയെ മറികടന്നാണ് ചൈന ഒന്നാമതെത്തിയത്.ഒരു പ്രസ് വാച്ച്‌ഡോഗ് ഗ്രൂപ്പ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതിന്റെ സൂചനയാണ് ഇതെല്ലാമെന്നാണ് കരുതുന്നത്. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കുറഞ്ഞത് 48 മാധ്യമപ്രവര്‍ത്തകരെയെങ്കിലും ചൈന തടങ്കലിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തിനേതിനേക്കാള്‍ ഒരാള്‍ അധികമാണ് ഈ വര്‍ഷം. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സമിതി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കാണിത്. ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ യാങ് ഹെങ്ജുന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഈ വര്‍ഷം അറസ്റ്റ് ചെയ്തതായും ചൈന ‘മാധ്യമങ്ങളില്‍ ഇരുമ്പിന്റെ പിടി മുറുകിയതായും’ ഗ്രൂപ്പിന്റെ ഡാറ്റാബേസ് പറയുന്നു.

തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം തനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുയിനിംഗ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.’ആരും നിയമത്തിന് അതീതരല്ല’ എന്നായിരുന്നു അവരുടെ വിശദീകരണം. 47 മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച തുര്‍ക്കിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യയിലെ പ്രതിഷേധം ആ പ്രദേശത്ത്, പ്രത്യേകിച്ച് സൗദി അറേബ്യയിലും ഈജിപ്തിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലങ്ങുതടിയാണ്. ലോകമെമ്പാടുമുള്ള ജയിലില്‍ കിടക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ 98% പേരും അവരവരുടെ രാജ്യത്തെ പ്രശ്‌നത്തിന്റെ പേരിലാണ് തടങ്കലിലായത്. രാഷ്ട്രീയം, മനുഷ്യാവകാശം, അഴിമതി കവറേജ് എന്നിവ റിപ്പോര്‍ട്ടര്‍മാരെ കുഴപ്പത്തിലാക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമിതിയുടെ വാര്‍ഷിക ആഗോള സര്‍വേ പ്രകാരം 250 പത്രപ്രവര്‍ത്തകരാണ് തടങ്കലിലുള്ളത്. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ അല്‍പ്പം കുറവാണ്. കഴിഞ്ഞ വര്‍ഷം ഇത് 255 ആയിരുന്നു. ചൈന, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവയ്ക്ക് ശേഷം പട്ടികയില്‍ വരുന്നത് എറിത്രിയ, വിയറ്റ്‌നാം, ഇറാന്‍ എന്നീ രാജ്യങ്ങളാണ്.

‘തെറ്റായ വാര്‍ത്തകള്‍” റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 28 ല്‍ നിന്ന് 30 ആയി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഈജിപ്ത് മുന്നിലെത്തി. റഷ്യയും സിംഗപ്പൂരും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ”വ്യാജവാര്‍ത്ത” പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകയായിരുന്ന ഫ്രീലാന്‍സര്‍ സോഫിയ ഹുവാങിനെ ഹോങ്കോംഗ് പ്രതിഷേധം സംബന്ധിച്ച് അനുകൂല വാര്‍ത്ത തയ്യാറാക്കിയതിന് ഒക്‌റ്റോബറില്‍ അധികൃര്‍ അറസ്റ്റുചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് വിദേശകാര്യമന്ത്രാലയം പുതിയ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. 600 ഓളം വിദേശ മാധ്യമപ്രവര്‍ത്തകര്‍ ചൈനയില്‍ സന്തോഷകരമായ ജീവിതം നയിക്കുന്നതായാണ് അവര്‍ വിശദമാക്കിയത്.

Comments

comments

Categories: FK News