ബിഎംഡബ്ല്യു കാറിനേക്കാള്‍ വില ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക്‌ടോപ്പിന്

ബിഎംഡബ്ല്യു കാറിനേക്കാള്‍ വില ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക്‌ടോപ്പിന്

സാന്‍ഫ്രാന്‍സിസ്‌കോ: വിപണിയില്‍ ലഭ്യമായ ആപ്പിളിന്റെ മാക് പ്രോ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍, പുതിയ ബിഎംഡബ്ല്യു എക്‌സ് 5 പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്.

ആപ്പിള്‍ ഈ വര്‍ഷം ജൂണിലാണു ഡവലപ്പര്‍ കോണ്‍ഫറന്‍സിനിടെ പുതിയ മാക് പ്രോ, പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ എന്നിവ പ്രഖ്യാപിച്ചത്. മാക് പ്രോയുടെ വില ആരംഭിക്കുന്നത് 5,999 ഡോളറിലാണ്. ഇത് ഏകദേശം 4,25,000 രൂപ വില വരും. പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആറിന്റെ വില 4,999 ഡോളറും(ഏകദേശം 3,60,000 രൂപ). മാക് പ്രോ ബേസ് മോഡലിന്റെ വിലയാണ് 5,999 ഡോളര്‍. എന്നാല്‍ ഇതിന്റെ ഏറ്റവും ഉയര്‍ന്ന കോണ്‍ഫിഗറേഷന്‍ മോഡലിന്റെ വില 52,599 ഡോളറാണ്. ഇത് ഏകദേശം 37 ലക്ഷത്തിലേറെ രൂപ വില വരും. ഒരു എന്‍ട്രി ലെവല്‍ ബിഎംഡബ്ല്യു 3 സീരീസ് ബിഎംഡബ്ല്യു കാറിന് 40, 750 ഡോളറാണ് വില.

ഇപ്പോള്‍ ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മാക് പ്രോയുടെ ബേസ് മോഡലിന് 32 ജിബി മെമ്മറിയാണുള്ളത്. ഒക്റ്റാ കോര്‍ ഇന്റല്‍ സിയോണ്‍ സിപിയു, റാഡിയോണ്‍ പ്രോ 580 എക്‌സ് ഗ്രാഫിക്‌സ്, 256 ജിബി എസ്എസ്ഡി എന്നിവയാണു മറ്റ് പ്രത്യേകതകള്‍. ഈ മോഡല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. ഡിസംബര്‍ പത്ത് മുതല്‍ അമേരിക്കയില്‍ വില്‍പന ആരംഭിച്ചു. വലിയ തോതിലുള്ള ഡാറ്റ പ്രോസസിംഗിനും അതു പോലുള്ള ഭാരിച്ച ജോലികളും കൈകാര്യം ചെയ്യാന്‍ പറ്റും വിധമാണ് ആപ്പിള്‍ മാക് പ്രോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫിലിം, ടിവി ഇന്‍ഡസ്ട്രിയിലെ പ്രഫഷണല്‍ വീഡിയോ എഡിറ്റര്‍മാരും മാക് പ്രോ ഉപയോഗിച്ചു വരുന്നു.

Comments

comments

Categories: Tech