പുതിയ നാവ് തുന്നിച്ചേര്‍ത്തു

പുതിയ നാവ് തുന്നിച്ചേര്‍ത്തു

നാവ് മുറിച്ചു മാറ്റിയ കാന്‍സര്‍രോഗിക്ക് പുതുതായി നാവ് ഉണ്ടാക്കി നല്‍കിയെന്നു റിപ്പോര്‍ട്ട്. കൈയിലെ ചര്‍മ്മത്തില്‍ നിന്നും ടിഷ്യൂകളില്‍ നിന്നുമാണ് നാവ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. കാന്‍സര്‍ ചികിത്സയ്ക്കിടെ നാവ് നീക്കം ചെയ്ത ബക്കിംഗ്ഹാം ഷെയറിലെ അയ്ലെസ്ബറിയിലെ സ്റ്റെഫാനി വിഗ്സ്വര്‍ത്തി(36)നാണ് പുതിയ നാവ് ലഭിച്ചത്. ഇവര്‍ക്ക് ആറുവര്‍ഷം മുമ്പ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ രോഗം കണ്ടെത്തിയിരുന്നു.

തൊണ്ട മുറിച്ച് കാന്‍സര്‍ ട്യൂമര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയാ വിദഗ്ധര്‍ അവളുടെ കഴുത്തിലൂടെ നാവിന്റെ നടുഭാഗം മുറിച്ചുമാറ്റി അതില്‍ പകുതി നീക്കം ചെയ്തു. ഇപ്പോള്‍ ഇടതുകൈയില്‍ നിന്ന് തൊലി, പേശികള്‍, നീളമുള്ള ഞരമ്പ് എന്നിവ ഉപയോഗിച്ചാണ് പുതിയ നാവ് നിര്‍മ്മിച്ചത്. പുതിയ നാവു കൊണ്ട് സ്റ്റെഫാനിക്ക് മുമ്പത്തെപ്പോലെ എളുപ്പത്തില്‍ സംസാരിക്കാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ അവര്‍ കാന്‍സര്‍ വിമുക്തയായിരിക്കുന്നു. വായില്‍ ആവര്‍ത്തിച്ചുള്ള അള്‍സര്‍ അവഗണിച്ച ശേഷം രോഗം വഷളായപ്പോഴാണ് സ്‌റ്റെഫാനിയുടെ നാവിന്റെ വലിയൊരു ഭാഗം മുറിച്ചു മാറ്റിയത്. വേദനയേറിയ മൈഗ്രെയിനുകള്‍ക്കൊപ്പം അവള്‍ക്ക് മരവിപ്പ് അനുഭവപ്പെട്ടതായിരുന്ന രോഗലക്ഷണം. നാവിന്റെ പകുതി നീക്കം ചെയ്ത ശേഷം ഇടത് കൈയില്‍ നിന്ന് തൊലി, പേശി, ഞരമ്പ് എന്നിവ ഉപയോഗിച്ച് പുതിയ നാവ് നിര്‍മ്മിക്കുകയായിരുന്നു. ഓപ്പറേഷനെത്തുടര്‍ന്ന് സ്റ്റെഫാനിയുടെ ശബ്ദം വികൃതമാക്കപ്പെട്ടിരിക്കുകയാണ്. ഒരു കുഴലിലൂടെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും അവള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയും.എങ്കിലും സ്റ്റെഫാനി ജീവിതത്തെ വളരെ ശുഭപ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. ഇത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു. വായിലെ തൊലി നീക്കം ചെയ്ത സ്ഥലത്ത് കൂടുതല്‍ വേദനിക്കുന്നുണ്ട്. കാന്‍സര്‍ വന്നാല്‍ ചേരാന്‍ ആഗ്രഹിക്കാത്ത ഒരു ക്ലബിലേക്ക് ചേര്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നത് പോലെയാണ് ഇത്. എനിക്ക് എന്റെ പഴയ ശബ്ദം തിരികെ വേണം, പക്ഷേ അതിന് എനിക്ക് കഴിയില്ല, അതിനാല്‍ ഞാന്‍ അത് സ്വീകരിക്കാന്‍ തയാറാണെന്ന് സ്റ്റെഫാനി പറയുന്നു.

Comments

comments

Categories: Health