മാംസം ഉള്‍പ്പെടുത്തിയ മെഡിറ്ററേനിയന്‍ ഡയറ്റ്

മാംസം ഉള്‍പ്പെടുത്തിയ മെഡിറ്ററേനിയന്‍ ഡയറ്റ്

മേദസ് കൂടുമോ കുറ്റബോധമില്ലാതെ മാംസം കഴിക്കാന്‍ പുതിയ മെഡിറ്ററേനിയന്‍ ഡയറ്റ്.  പാശ്ചാത്യ അഭിരുചികള്‍ നിറവേറ്റുന്നതിനൊപ്പംആരോഗ്യഗുണങ്ങള്‍ നല്‍കുന്നതിനും കൂടിയാണ് മാംസം ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ പുതിയ പതിപ്പ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു സാധാരണ മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍, പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപ്പരിപ്പ്, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍,മുഴുധാന്യങ്ങള്‍, പാസ്തകള്‍, മിതമായ അളവില്‍ മത്സ്യം, ചുവന്ന വീഞ്ഞ്, കുറച്ച് മാംസം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ പുതിയ പതിപ്പില്‍ ഓരോ ആഴ്ചയും 2-3 സെര്‍വ്‌സ് (250 ഗ്രാം) പുതിയ ഉണക്കിയ പന്നിയിറച്ചി ഉള്‍പ്പെടുത്തിയിരിക്കുന്നു.

മെഡിറ്ററേനിയന്‍-പോര്‍ക്ക് (മെഡ്-പോര്‍ക്ക്) ഡയറ്റ് വൈജ്ഞാനിക ഗുണങ്ങള്‍ നല്‍കുന്നുവെന്ന് ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഭക്ഷണമായി പരക്കെ അംഗീകരിക്കപ്പെടുന്നതാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം. കൂടാതെഹൃദയത്തിനും മസ്തിഷ്‌കത്തിനും ആരോഗ്യം നല്‍കുന്നതിലും പ്രശസ്തമാണ്. എന്നാല്‍ഭക്ഷണത്തിലെ ചുവന്ന മാംസത്തിന്റെ നിയന്ത്രണം പാശ്ചാത്യര്‍ക്കു ബുദ്ധിമുട്ടാണ്,മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ പന്നിയിറച്ചി ചേര്‍ക്കുന്നതിലൂടെ, ഞങ്ങള്‍ ഭക്ഷണത്തിന്റെ ആകര്‍ഷകത്വം വിശാലമാക്കുകയാണ്. മെഡ്-പോര്‍ക്ക് ഉള്‍പ്പെടുത്തല്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തെ മറികടക്കുന്നതായി ഫലങ്ങള്‍ കാണിക്കുന്നു. ഇത് മസ്തിഷ്‌ക പ്രവര്‍ത്തന വേഗതയും വൈകാരിക പ്രവര്‍ത്തനത്തിന് ഊര്‍ജ്ജവും നല്‍കുന്നു, ഇത് നല്ല മാനസികാരോഗ്യത്തിന്റെ അടയാളങ്ങളാണ്. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നത് മസ്തിഷ്‌കം നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്നു. പന്നിയിറച്ചി ഉല്‍പാദനം ഗോമാംസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍പുറന്തള്ളലും താരതമ്യേന കുറവാണെന്ന വസ്തുത ചേര്‍ക്കുമ്പോള്‍, മെഡ്-പോര്‍ക്ക് ഡയറ്റ് രുചി, ആരോഗ്യം, പരിസ്ഥിതി തുടങ്ങി എല്ലാ വിഭാഗത്തിനും ആസ്വാദ്യമാകുന്നു.

Comments

comments

Categories: Health