ഇന്ത്യ സ്‌കില്‍സ് 2020 രജിസ്ട്രേഷന്‍ നീട്ടി

ഇന്ത്യ സ്‌കില്‍സ് 2020 രജിസ്ട്രേഷന്‍ നീട്ടി

വിജയികള്‍ക്ക് 2021ല്‍ ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം

കൊച്ചി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്‌കില്‍സ് 2020 മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയതി ഡിസംബര്‍ 31വരെ നീട്ടി. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് മത്സരങ്ങളിലൂടെ നിപുണരായവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ലഭിക്കും. കൂടാതെ വിജയികള്‍ക്ക് 2021ല്‍ ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും.

മെക്കാട്രോണിക്സ്, മാനുഫാക്ചറിംഗ് ടീം ചലഞ്ച്, എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, ബേക്കിംഗ്, ബ്യൂട്ടി തെറാപ്പി, ഹെയര്‍ഡ്രെസിംഗ്, മരപ്പണി, ജല സാങ്കേതികവിദ്യ, ഐടി നെറ്റ്വര്‍ക്ക് കേബിളിംഗ് തുടങ്ങി 50-ലധികം നൈപുണ്യ വിഭാഗങ്ങളില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. പ്രാദേശിക, ജില്ലാ, സംസ്ഥാന, തലങ്ങളില്‍ നടക്കുന്ന നൈപുണ്യ മത്സരങ്ങള്‍ക്ക് ശേഷം 2020ല്‍ ഇന്ത്യാസ്‌കില്‍സ് ദേശീയ മത്സരം സംഘടിപ്പിക്കും. ഇന്ത്യാ സ്‌കില്‍സ് മത്സരങ്ങള്‍ക്കൊപ്പം, അബിലിംപിക്‌സ്, ഒളിമ്പിക്‌സ് ഓഫ് എബിലിറ്റി മത്സരങ്ങളും സംഘടിപ്പിക്കും. പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്ക് അവരുടെ അതുല്യ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇവ. മൊബൈല്‍ റോബോട്ടിക്‌സ്, സൈബര്‍ സുരക്ഷ, ലാന്‍ഡ്‌സ്‌കേപ്പ് ഗാര്‍ഡനിംഗ്, കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മെക്കാട്രോണിക്‌സ് എന്നിവ ടീം നൈപുണ്യ മത്സരങ്ങളാണ്.

Comments

comments

Categories: FK News