ഡിഎച്ച്എല്‍ എക്‌സ്പ്രസ് ദുബായില്‍ പുതിയ ഹബ്ബ് തുറന്നു

ഡിഎച്ച്എല്‍ എക്‌സ്പ്രസ് ദുബായില്‍ പുതിയ ഹബ്ബ് തുറന്നു

ദുബായ്: യുഎഇയില്‍ ഇ-കൊമേഴ്‌സ് മേഖലയിലുള്ള അതിവേഗ വളര്‍ച്ച കണക്കിലെടുത്ത് ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ ഡിഎച്ച്എല്‍ എക്‌സ്പ്രസ് പുതിയ ഹബ്ബ് ആരംഭിച്ചു. അടുത്ത അഞ്ചു വര്‍ഷങ്ങളിലായി 5.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഡിഎച്ച്എല്‍ ഇവിടെ നടത്തുക.

മണിക്കൂറില്‍ 2,400 ചരക്കുകള്‍ വരെ കൈകാര്യം ശേഷിയുള്ള 4,870 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള ഹബ്ബാണിത്. പ്രതിദിനം 57,600 ചരക്കുകള്‍ വരെ ഇവിടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ദുബായ് സൗത്ത് മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പിക്ക് അപ്, വിതരണ സേവനങ്ങള്‍ കാഴ്ചവെക്കാനും അല്‍ മക്തൂം വിമാനത്താവളം വഴി വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി,ഇറക്കുമതി സേവനങ്ങള്‍ നല്‍കാനും പുതിയ ഹബ്ബിലൂടെ സാധിക്കുമെന്ന് ഡിഎച്ച്എല്‍ അറിയിച്ചു.

പ്രാദേശിക ഇ-കൊമേഴ്‌സ് വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആഗോള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും നിലവിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും ഡിഎച്ച്എല്ലിന്റെ പുതിയ ഹബ്ബ് ഉപയോഗപ്പെടുത്താമെന്ന് കമ്പനിയുടെ പശ്ചിമേഷ്യ വിഭാഗം സിഇഒ നൂര്‍ സുലൈമാന്‍ പറഞ്ഞു.

Comments

comments

Categories: Arabia
Tags: DHL Express